പി.വി ശങ്കരനാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു
കോഴിക്കോട്: പൊതുജീവിതത്തില്‍ കളങ്കമില്ലാത്ത നേതാവായിരുന്നു പി.വി ശങ്കരനാരായണനെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പി.വി ശങ്കരനാരായണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു അധ്യക്ഷനായി.
അഡ്വ. എം. രാജന്‍, കെ.ജി പങ്കജാക്ഷന്‍, കെ. ഗംഗാധരന്‍, ടി. ദാസന്‍, മനയത്ത് ചന്ദ്രന്‍, യു. പോക്കര്‍, ഡോ. കെ. മൊയ്തു, കെ.സി രാമചന്ദ്രന്‍, ആര്‍.എസ് പണിക്കര്‍, ഇ.കെ ജോര്‍ജ്, കട്ടയാട്ട് വേണുഗോപാലന്‍, ഇ.വി ഉസ്മാന്‍കോയ, അഡ്വ. സുനിഷ് മാമിയില്‍, ഒ.കെ.യു നായര്‍, കെ. പുരുഷോത്തമന്‍, സന്ദീപ് വേങ്ങേരി, മനോജ് എടാണിയില്‍, ടി.എം ചന്ദ്രന്‍, പുത്തൂര്‍ മോഹനന്‍, കെ. ഷാജി, വി.സി സേതുമാധവന്‍, അശ്‌റഫ് ചേലാട്ട്, നിഷാ ചന്ദ്രന്‍ സംസാരിച്ചു.
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പി.വി ശങ്കരനാരായണന്‍ അനുസ്മരണം കെ.സി അബു ഉദ്ഘാടനം ചെയ്തു. കെ.വി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കെ.സി രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി ബാബു, സി. മാധവദാസ്, ജോയ് പ്രസാദ് പുളിക്കല്‍, എ.പി പീതാംബരന്‍, അനില്‍ തലക്കുളത്തൂര്‍, കെ.എന്‍.എ അമീര്‍, അജിത് പ്രസാദ് കുയ്യായില്‍, ടി.ഐ ബിനോയ്, അഷ്‌റഫ് ചേലാട്ട്, പി.വി ബിനീഷ്, ടി.എം അശോകന്‍, പ്രകാശന്‍ ചാലിയത്ത്, എം.പി വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."