HOME
DETAILS

സായുധസേനയിലെ നിയമനം: ഡി.ജി.പിയെ തിരുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

  
backup
August 28 2020 | 19:08 PM

%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%9c

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനത്തില്‍ ഡി.ജി.പിയെ തിരുത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഡി.ജി.പി നടത്തിയ അഞ്ചു പേരുടെ നിയമനങ്ങള്‍ ആഭ്യന്തര വകുപ്പ് റദ്ദാക്കുകയും ചെയ്തു.
സായുധ സേനയിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അസിസ്റ്റന്റ് കമാന്‍ഡന്റുമാരായി സര്‍ക്കാര്‍ ഈയിടെ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഭരണപരമായ ആവശ്യങ്ങള്‍ പരിഗണിച്ച് വിവിധ ബറ്റാലിയനുകളിലേക്ക് ഇവരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരിലും ഉദ്യോഗസ്ഥരുടെ സൗകര്യവും കണക്കിലെടുത്തും അഞ്ചു പേരെയും ബെഹ്‌റ മാറ്റി നിയമിച്ചു. കഴിഞ്ഞ മാസം 27നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ നടപടിക്കെതിരേയാണ് ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്. സര്‍വിസ് റൂളിലെ 32 ബി വകുപ്പ് പ്രകാരം അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനം സര്‍ക്കാരിന്റെ അധികാരമാണ്. ഇതു വകവയ്ക്കാതെയാണ് ഉദ്യോഗസ്ഥരെ ഡി.ജി.പി വിവിധ സ്ഥലങ്ങളില്‍ നിയമിച്ചതെന്നാണ് ആഭ്യന്തര വകുപ്പിന്റെ തിരുത്ത്. കുട്ടിക്കാനത്തേക്ക് സര്‍ക്കാര്‍ പോസ്റ്റിങ് നല്‍കിയ എസ്. സിജുവിനെ തിരുവനന്തപുരത്തും മലപ്പുറം ആര്‍.ആര്‍.ആര്‍.എഫിലേക്ക് നിയമിച്ച സുരേഷിനെ മലപ്പുറം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്കും രാജു എബ്രഹാമിനെ തൃശൂരില്‍ നിന്ന് അടൂരിലേക്കും സുജിത്തിനെ തിരുവനന്തപുരം എസ്.എ.പി ക്യാംപില്‍ നിന്ന് വനിതാ ബറ്റാലിയനിലും അജയകുമാറിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് ഡി.ജി.പി നിയമിച്ചത്. ഡി.ജി.പിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി.
സര്‍ക്കാര്‍ നിയമിച്ച സ്ഥലങ്ങളിലേക്കു തന്നെ ഉദ്യോഗസ്ഥര്‍ മടങ്ങാനും അഞ്ചു ദിവസത്തിനകം ഇക്കാര്യത്തില്‍ ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago