HOME
DETAILS
MAL
ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം
backup
April 26 2019 | 05:04 AM
കൊട്ടാരക്കര: ടൗണിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടു കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കൊട്ടാരക്കര പാലംമുക്ക് തറമേല്‍ അനീഷ് ഭവനില്‍ അനീഷിന്റെ മക്കളായ അനാമിക കൃഷ്ണന് (7), അനന്തു കൃഷ്ണന് (10) എന്നിവരെയാണ് കടുത്ത ഛര്‍ദിയും വയറിളക്കവും മൂലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി കൊട്ടാരക്കരയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ 2.30 ന് അനാമികക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ച അനാമികയെ മരുന്നു നല്കി വീട്ടിലേക്കയച്ചു. പിന്നീടും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."