HOME
DETAILS

ലോക്ക്ഡൗണില്‍ കുട്ടികള്‍ സുരക്ഷിതര്‍; കുട്ടികള്‍ക്കെതിരായ അതിക്രമം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു

  
backup
August 28 2020 | 19:08 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ ആശ്വാസം പകരുന്ന കണക്കുകളുമായി ചൈല്‍ഡ് ലൈന്‍. കഴിഞ്ഞ നാലു മാസം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അന്‍പതു ശതമാനം കുറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് വീടുകള്‍ക്കുള്ളില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ 2,269 കേസുകളാണ് കഴിഞ്ഞ നാലുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഇത് 3,993 കേസുകളായിരുന്നു. എന്നാല്‍ കുട്ടികള്‍ക്കെതിരായ വൈകാരിക ചൂഷണ കേസുകളില്‍ കുറവുണ്ടാകുന്നില്ല. കുട്ടികളെ മാനസിക പീഡനം നടത്തിയ 577 കേസുകളായിരുന്നു 2019ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം അത് 584 ആയി.
കൊവിഡ് പ്രതിസന്ധി തീര്‍ത്ത മാനസിക ആഘാതമാണ് കുട്ടികള്‍ക്കെതിരേയുള്ള മാനസിക പീഡനം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ മുതിര്‍ന്നവരെക്കാള്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും സാധാരണ ജീവിത ചര്യകള്‍ സാധ്യമാകാത്തത് കുട്ടികള്‍ക്ക് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകളും ആത്മഹത്യാ പ്രവണതയും ഉണ്ടാക്കുന്നുണ്ടെന്നും മാനസികാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനായി അധ്യാപകരുമായും മനശാസ്ത്ര വിദഗ്ധരുമായും ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ബാലാവകാശ കമ്മിഷന്‍. സംസ്ഥാന പൊലിസ് സേന നടപ്പാക്കിയ ചിരി പദ്ധതി മാതൃകയില്‍ കൗണ്‍സിലിങ് ആരംഭിക്കാനും ബാലാവകാശ കമ്മിഷന്‍ പദ്ധതിയുണ്ട്.
രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൊവിഡ് കാലത്തും വര്‍ധിക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നുവെന്നും ചൈല്‍ഡ് ലൈന്‍ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോബി കൊണ്ടൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.

ചിരിയിലേക്ക് വിളിച്ചത് 2500 പേര്‍

കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി പൊലിസ് ആരംഭിച്ച ചിരി പദ്ധതിയിലേക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല, അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്ക് വയ്ക്കുന്നത്. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും.
ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയെന്ന് പൊലിസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago