കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ചാണ് പ്രവര്‍ത്തിക്കുന്നത്, വോട്ടു തേടുന്നവര്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല- വാരണാസിയില്‍ മോദി
വാരാണസി: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി. വോട്ടു തേടുന്ന പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്നും വാരാണസിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെഅദ്ദേഹം പറഞ്ഞു.
' ബംഗാളിലേയും കേരളത്തിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം' എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ. കേളത്തില്‍ വോട്ട് തേടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ചാണ് പ്രവര്‍ത്തിക്കുന്നത്.
എന്നിട്ടും ഭീഷണികളെയെല്ലാം അവഗണിച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിക്കുകയാണെന്നും അവര്‍ ഭയപ്പെടില്ലെന്നും മോദി പറഞ്ഞു. ഈ ഗതി വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കില്ലെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."