നീലഗിരിയില്‍ റെക്കോര്‍ഡ് വൈദ്യുതി ഉല്‍പാദനം
ഊട്ടി: കാലവര്‍ഷം ശക്തമായ നീലഗിരിയില്‍ ഇക്കുറി റെക്കോര്‍ഡ് വൈദ്യുതി ഉല്‍പാദനം.
പൈക്കാറ, കുന്താ വൈദ്യുത നിലയങ്ങളും ഇവക്ക് കീഴിയിലുള്ള 12 ഉപനിലയങ്ങളിലുമാണ് ജില്ലയില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നത്. 700 മെഗാവാട്ട് വൈദ്യുതിയാണ് നിലവില്‍ ഉല്‍പാദിപ്പിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഉല്‍പാദനം നടക്കുന്നത്. ശരാശരി 105 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇതോടെ ജലസംഭരണികളെല്ലാം സംഭരണ ശേഷിക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി ജലം പുറത്തേക്കൊഴുക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് 2000ല്‍ 550 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചതാണ് ഏറ്റവും ഉയര്‍ന്ന ഉല്‍പാദനം.
ശരാശരി 65 മില്ലിമീറ്റര്‍ മഴയാണ് അന്ന് ലഭിച്ചിരുന്നത്. അപ്പര്‍ ഭവാനി, അവലാഞ്ചി, പൈക്കാറ, പോര്‍ത്ത് മന്ത് തുടങ്ങിയ ഡാമുകളില്‍ സംഭരണശേഷിക്ക് തുല്യമായി ജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തവണ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണം. ജില്ലയില്‍ വൈദ്യുത ഉല്‍പ്പാദനത്തിനായി 13 ഡാമുകളിലേയും 30 തടയണകളിലേയും ജലമാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."