HOME
DETAILS
MAL
സ്വര്‍ണം വില കുറച്ചു വില്‍ക്കുന്നത് അന്വേഷിക്കണം
backup
August 28 2020 | 19:08 PM
കോഴിക്കോട്: സ്വര്‍ണം വില കുറച്ച് വില്‍ക്കുന്നത് അന്വേഷിക്കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാളിതുവരെ സ്വര്‍ണവില നിശ്ചയിക്കുന്നത് ബാങ്ക് നിരക്കിനെ അവലംബിച്ചാണെന്നും എന്നാല്‍ ഇപ്പോള്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നികുതി നല്‍കാതെ വരുന്ന സ്വര്‍ണത്തെ അവലംബിച്ച് വില നിശ്ചയിച്ച് വില്പന നടക്കുന്നുണ്ടെന്നും സംഘടന ആരോപിച്ചു.
ഇത്തരം സ്വര്‍ണം ഒരു കാരണവശാലും പരമ്പരാഗത സ്വര്‍ണ വിപണിയില്‍ വരാന്‍ അനുവദിക്കില്ലെന്നും കെ.ജി.സി.ടി.എ സംസ്ഥാന ഭാരവാഹികളായ ഡോ.ബി.ഗോവിന്ദന്, കെ.സുരേന്ദ്രന്, അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."