കുട്ടനാട് ശുചീകരണ പ്രവര്‍ത്തനത്തിന് പതിനായിരം സി.പി.എം വളണ്ടിയര്‍മാര്‍
ആലപ്പുഴ: കുട്ടനാട് ശുചീകരണ പ്രവര്‍ത്തനത്തില്‍ സി.പി.മ്മിന്റെ പതിനായിരം വളണ്ടിയര്‍മാര്‍ പങ്കെടുക്കും. ആലപ്പുഴ ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നുള്ള വാളന്റിയര്‍മാര്‍ക്കു പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള വളണ്ടിയര്‍മാരും ഈ പ്രവര്‍ത്തനത്തില്‍ അണിനിരക്കും. പൊതുവായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, ഇലക്ട്രിക്, പ്ലംബിങ്, കാര്‍പ്പന്ററി, മരാമത്ത് ജോലികള്‍ അറിയുന്നവരും വളണ്ടിയര്‍ സംഘത്തിലുണ്ടാകും. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം മുതല്‍ സാധാരണ പാര്‍ട്ടി അംഗങ്ങള്‍വരെ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള തകഴി പഞ്ചായത്തിലെ എല്ലോറ ജങ്ഷനിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്ക് ആലപ്പുഴ പട്ടണത്തിലെ കിഴക്കന്‍ഭാഗങ്ങളിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കൈനകരിയിലും പങ്കെടുക്കും. ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ തകഴിയിലും സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.ബി.ചന്ദ്രബാബു ചമ്പക്കുളത്തും സി.എസ്.സുജാത മുട്ടാറിലും പങ്കെടുക്കും.
ഇതിനുപുറമെ ഹരിപ്പാട് മണ്ഡലത്തിലെ ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും ആലപ്പുഴ പട്ടണത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഈ ദിവസങ്ങളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ശുചീകരണ പ്രവര്‍ത്തനം വന്‍വിജയമാക്കുന്നതിന് സഹകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."