HOME
DETAILS
MAL
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
backup
July 21 2016 | 01:07 AM
തിരൂര്‍: സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പടിഞ്ഞാറെക്കര അഴിമുഖത്ത് ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കൂട്ടായി സ്വദേശി സി.എം.ടി ഇഖ്ബാലിന്റെ മകന് മുഹമ്മദ് ഇഷാര്‍ ജാസിം(21) നെയാണ് കാണാതായത്.
അഞ്ച് വിദ്യാര്‍ഥികളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ അപകടത്തില്‍പെട്ട ഒരാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും രക്ഷപ്പെടുത്തിയപ്പോഴാണ് ജാസിം അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. കോഴിക്കോട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് കാണാതായ ജാസിം. ഫിഷറീസ് വകുപ്പിന്റെ ബോട്ടും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തെരച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."