റെയില്‍വേയുടെ കടുംപിടുത്തം; ദുരന്തബാധിതര്‍ക്കുള്ള സഹായവസ്തുക്കള്‍ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു
കൊച്ചി: റെയില്‍വേയുടെ കടും പിടുത്തം മൂലം ദുരന്തബാധിതര്‍ക്കുള്ള സഹായവസ്തുക്കള്‍ സൗത്ത് റെയില്‍വേസ്റ്റേഷനില്‍ കെട്ടികിടക്കുന്നു. മറ്റ് സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് പല സംഘടനകളും വ്യക്തികളും അയച്ച നിരവധി സാധനങ്ങളാണ് റെയില്‍വേയുടെ കടുംപിടുത്തം മൂലം സ്റ്റേഷനില്‍ കെട്ടികിടക്കുന്നത്. കേരളത്തിലെ ദുരന്തം അറിഞ്ഞ ഉടന്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ സഹായവുമായി രംഗത്ത് എത്തിയിരുന്നു. ഇവരില്‍ ചിലര്‍ നാട്ടില്‍ തങ്ങളുടെ ബന്ധുക്കളുടെ പേരിലാണ് പാര്‍സല്‍ അയച്ചത്. എന്നാല്‍ പാര്‍സലിന്റെ ബില്‍ നല്‍കാതെ സാധനങ്ങള്‍ വിട്ടിതരില്ലെന്ന നിലപാടിലാണ് റെയില്‍വേ.
കഴിഞ്ഞ 21ന് ഛത്തിസ്ഗഡില്‍ നിന്ന് അയച്ച പഴങ്ങള്‍, ബിസ്‌കറ്റ പാക്കറ്റുകള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണം വസ്ത്രങ്ങള്‍ എന്നിവയടങ്ങിയ പാര്‍സലുകളാണ് റെയില്‍വേുടെ കടുംപിടുത്തം മൂലം കെട്ടികിടക്കുന്നത്. ഓണത്തിന്റെ അവധി മൂലം ഛത്തിസ്ഗഡില്‍ നിന്ന് അയച്ച കൊറിയറിന്റെ ബില്‍ കേരളത്തില്‍ എത്തയിട്ടില്ല. ഇതാണ് റെയില്‍വേ ഇവ വിട്ടുനല്‍കാത്തത്. ആലുവ സ്വദേശികളായ വിപിന്‍, ഷിബു എന്നിവരുടെ പേരിലാണ് പാര്‍സല്‍ എത്തിയത്.
കൊറിയറിന്റെ ബില്ലോ അല്ലെങ്കില്‍ 100 രൂപ മുദ്രപ്പത്രത്തില്‍ എഴിതിനല്‍കുകയോ ചെയ്താല്‍ മാത്രമേ സാധനങ്ങള്‍ വിട്ടുതരികയുള്ളു എന്ന നിലപാടിലാണ് റെയില്‍വേ. അവധി യായതിനാല്‍ മുദ്രപത്രം കിട്ടാനില്ലെന്നും പകരം തങ്ങളുടെ ഐ.ഡി കാര്‍ഡും മ്റ്റ് രേഖകളും തരാമെന്നും അടുത്ത ദിവസം ബില്ല് ഹാജരാക്കുമ്പോള്‍ ഇവ തിരികെ തന്നാല്‍ മതിയെന്നും ഇവര്‍ റെയില്‍വേ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
പാര്‍സല്‍ കിട്ടാന്‍ താമസിക്കുന്നതുമൂലം അതിലെ ഭക്ഷണവസ്ഥുക്കള്‍ ഉപയോഗശൂന്യമാകുമോയെന്ന പേടിയിലാണ് ഈ ചെറുപ്പക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."