ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ കുട്ടിയെ മറന്നു, മിനിറ്റുകള്‍ക്കകം പൊലിസ് മാതാവിനെ കണ്ടെത്തി
കുമ്പള: നാല് വയസുകാരിയെ മറന്ന് ബസില്‍നിന്ന് ഇറങ്ങിയ മാതാവിന് പൊലിസ് ഇടപെടലിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം കുട്ടിയെ തിരിച്ചുകിട്ടി. ഇന്നലെ രാവിലെ കുമ്പളയില്‍ ബസിറങ്ങിയ സുമയ്യയാണ് അബദ്ധത്തില്‍ കുട്ടിയെ ബസില്‍ മറന്നത്. ബസില്‍നിന്ന് മുഴുവന്‍ പേരും ഇറങ്ങിയ ശേഷം ഒരു കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുതിച്ചെത്തിയ പൊലിസ് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് പൊലിസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് മാതാവിനെ അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ ജില്ലാ സഹകരണാശുപത്രിയില്‍ എത്തിയ പൊലിസ് 'ആരുടെയെങ്കിലും കുട്ടിയെ കാണാതായിട്ടുണ്ടോ' എന്ന് എല്ലാവരോടായി ചോദിച്ചപ്പോഴാണ് പുത്തിഗെ ഊജംപദവിലെ സുമയ്യക്ക് തന്റെ മോന് കൂടെ ഇല്ലന്നറിഞ്ഞത്. പൊലിസ് യുവതിയെയും കൂട്ടി സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചു. കൂടെ കൂട്ടികളെ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലിസ് ഉപദേശവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."