HOME
DETAILS

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ നഷ്ടപരിഹാര ഹരജി; ലെയ്‌സ് ബഹിഷ്‌കരിക്കണമെന്ന് കിസാന്‍ സഭ

  
backup
April 26 2019 | 16:04 PM

pepsico-sues-guj-farmers-for-growing-potato

 

ന്യൂഡല്‍ഹി: ചിപ്‌സ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരേ 1.05 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോയുടെ ലെയ്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്ത കേസ് നിരുപാധികം പിന്‍വലിക്കുന്നതുവരെ ലെയ്‌സ് ഉള്‍പ്പടെയുള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭ. കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിള വകഭേദങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്കുവിരുദ്ധമായ കേസാണ് പെപ്‌സി കമ്പനി കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വിളകള്‍ നശിപ്പിക്കുകയോ അവര്‍ക്ക് മാത്രം വില്‍ക്കുകയോ ചെയ്താല്‍ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാമെന്ന പെപ്‌സികോ മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാനാവില്ല.

തൊഴിലാളികളും തൊഴിലാളി വിരുദ്ധര്‍ മറുഭാഗത്തുമായി ഭാവിയില്‍ നടക്കേണ്ട ശക്തമായ സമരത്തിന്റെ തുടക്കമായി ഗുജറാത്തിന്റെ മണ്ണ് മാറുകയാണ്. കര്‍ഷക വിരുദ്ധമായ ഈ കരാറുകള്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയാറാകണം. എല്ലാ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago