വാര്‍ത്തകളുടെ ആധികാരികത 'സുപ്രഭാത'ത്തിന്റെ ജീവവായു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വാര്‍ത്തകളുടെ ആധികാരികത ജീവവായുപോലെ കാത്തു സൂക്ഷിക്കാന്‍ 'സുപ്രഭാത' ത്തിന് കഴിയുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സുപ്രഭാത'ത്തിന്റെ ഏഴാം വാര്‍ഷിക കാംപയിനിന്റെ ഭാഗമായി പത്രത്തിന്റെ വരിക്കാരനായശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ക്കൊപ്പം നിന്നുകൊണ്ട് 'സുപ്രഭാതം' ദിനപത്രം നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും വസ്തുതകള്‍ക്കൊപ്പം നില്‍ക്കുകയും അത് ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുകയും ചെയ്ത് 'സുപ്രഭാതം' മാധ്യമധര്‍മം ശരിയായ രീതിയില്‍ നിറവേറ്റുകയാണ്. ആറു വര്‍ഷംകൊണ്ട് കേരളത്തിലെ അച്ചടിമാധ്യമങ്ങളില്‍ മുന്‍നിരയില്‍തന്നെ സ്ഥാനം പിടിക്കാന്‍ 'സുപ്രഭാത'ത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകളുടെ ഒരു പുറം മാത്രം കാണാതെ സമഗ്രതയില്‍ അത് അവതരിപ്പിക്കാന്‍ ' സുപ്രഭാത' ത്തിന് കഴിയുന്നുണ്ട്. വാര്‍ത്തകള്‍ക്ക് പക്ഷമില്ല, ഉണ്ടെങ്കില്‍ അത് ജനപക്ഷം മാത്രമാണ് എന്ന വിശ്വാസപ്രമാണമാണ് ' സുപ്രഭാത' ത്തെ നയിക്കുന്നത്. സമൂഹത്തിലെ എല്ലാ ചലനങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണ് എന്നതാണ് 'സുപ്രഭാതം' ദിനപത്രത്തെ പ്രസക്തമാക്കുന്നത്. പൊടിപ്പും തൊങ്ങലുമില്ലാത്ത വാര്‍ത്തകള്‍ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന ധാരണ പൊളിച്ചെഴുതാന്‍ 'സുപ്രഭാത' ത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു.
യാതൊരു ആധികാരികതയുമില്ലാത്ത വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും അതിന്റെപേരില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, 'സുപ്രഭാതം' ദിനപത്രം ഒരിക്കലും അത്തരം പാതകളിലൂടെ സഞ്ചരിച്ചിട്ടില്ലെന്നത് ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് തനിക്ക് അഭിമാനം നല്‍കുന്നതായും ചെന്നിത്തല പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് പനവൂര്‍ ഷാജഹാന്‍ ദാരിമി രമേശ് ചെന്നിത്തലയെ പത്രം നല്‍കി വരിക്കാരനായി ചേര്‍ത്തു. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഫൈസി അസ്ഹരി കണിയാപുരം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റാസി ബാഖവി കല്ലൂര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, 'സുപ്രഭാതം' തിരുവനന്തപുരം ബ്യൂറോ ചീഫ് അന്‍സാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."