മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വായ്പരകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കത്തയക്കും. കാര്‍ഷിക കടം ഉള്‍പ്പടെയുള്ള വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
മൊറട്ടോറിയം നീട്ടുന്നത് കൊണ്ട് ബാങ്കുകള്‍ക്ക് നഷ്ടമെന്നും സംഭവിക്കില്ല. ഇക്കാര്യം കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തയയ്ക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരോ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയോ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടാത്തത് കൊണ്ട് നാളെ മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഹകരണബാങ്കുകളിലെ മോറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിനും റിസര്‍വ്വ് ബാങ്കിന്റെ അനുമതി വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."