തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറിക്കു ശ്രമമുണ്ടായ സാഹചര്യത്തെതുടര്‍ന്നാണ് പ്രസിഡന്റ് തയ്യിബ് ഉര്ദുഗാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ചേര്‍ന്ന രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്.
സൈനിക അട്ടിമറിയില്‍ ഭാഗമായിട്ടുള്ള എല്ലാ തീവ്രവാദ സംഘടനകളെയും തുടച്ചുനീക്കുന്നതിന് ഈ അടിയന്തരാവസ്ഥ ആവശ്യമാണെന്ന് അങ്കാറയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രസിഡന്റ് ഉര്ദുഗാന് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറിശ്രമം നടന്നത്. ജനകീയ സഹകരണത്തോടെ പ്രസിഡന്റ് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട് 5000 ത്തോളം പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. കുര്‍ദ്ദിഷ് പോരാളികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 2002ലാണ് തുര്‍ക്കിയില്‍ അവസാനമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."