കടല്‍ത്തീരം കൈയേറ്റം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
തൃക്കരിപ്പൂര്‍: വലിയപറമ്പ മാവിലാക്കടപ്പുറം ഒരിയരയില്‍ കടല്‍ പുറമ്പോക്ക് കൈയേറ്റം തടയാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. അഞ്ചു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പുലിമുട്ട്പദ്ധതിയുടെ പരിസരത്തെ വിവിധ ഭാഗങ്ങളിലാണ് കൈയേറ്റമുണ്ടായത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ കടല്‍ പിന്‍വാങ്ങിയ ഭാഗത്തു മണല്‍ അടിഞ്ഞുകൂടിയിരുന്നു. ഇത് തങ്ങളുടെ അധീനതയിലാണെന്നു പറഞ്ഞാണു പലരും കൈയേറുന്നത്.
ഇവിടെ തൈത്തെങ്ങുകളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ വില്ലേജ് ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ നടത്താനുള്ള ഒരുക്കത്തിലാണു വലിയപറമ്പ പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ്. ഭൂമി തിരിച്ചു പിടിച്ചു പഞ്ചായത്തിനു വരുമാനം ഉണ്ടാകുന്ന വിധത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. ഒ.കെ ഷാജി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."