കെവിന് കൊല്ലപ്പെട്ടതായി പ്രതി ഷാനു അറിയിച്ചുവെന്ന് മൊഴി
കോട്ടയം : കെവിന് വധക്കേസില്‍ കോടതിയില്‍ നിര്‍ണായക മൊഴി. കെവിന് കൊല്ലപ്പെട്ടുവെന്ന് പ്രതിയായ ഷാനു അറിയിച്ചതായി ചാക്കോയുടെ സുഹൃത്ത് ലിജോയാണ് കോടതിയില്‍ മൊഴി നല്‍കിയത്.
കെവിന് വധക്കേസ് വിസ്താരത്തില്‍ ഏറെ നിര്‍ണായകമായ മൊഴിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രധാന പ്രതികളായ സാനുവിന്റെയും ചാക്കോയുടെയും അയല്‍വാസിയായ ലിജോ നല്‍കിയത്. കെവിന് തീര്‍ന്നുവെന്ന് കെവിന് കൊല്ലപ്പെട്ട് രണ്ടു മണിക്കൂറിന് ശേഷം സാനു ഫോണില്‍ വിളിച്ച് അറിയിച്ചതായാണ് ലിജോ കോടതിയില്‍ മൊഴി നല്‍കിയത്. കേസിലെ 26ാം സാക്ഷിയാണ് ലിജോ. നീനു കെവിന്റെയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനില്‍ എഴുതി നല്‍കിയിരുന്നതായി ലിജോ കോടതിയെ അറിയിച്ചു.
കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരന് ഷാനു ചാക്കോയുടെ വാട്സ്ആപ്പില്‍ കെവിന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയതായും ലിജോ സമ്മതിച്ചു. ഷാനുവിനോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു. കെവിന് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയത് ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."