തമിഴ്നാട്ടിലെ ശിശുവ്യാപാരം: പിന്നില്‍ വന്‍ റാക്കറ്റ്
ചെന്നൈ: തമിഴ്നാട്ടില്‍ രാസിപുരം കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വിറ്റതിന് അറസ്റ്റിലായ നഴ്സ് അമൃതക്കും ഭര്‍ത്താവ് രവി ചന്ദ്രനും പിന്നിലുള്ളത് വന്‍ റാക്കറ്റ്. ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിന് അമൃത മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നല്‍കുന്നത് 70000 രൂപ. ഇടപാടുകാരില്‍ നിന്നാണ് ഇത് ഈടാക്കുന്നതെന്ന് നാമക്കല്‍ പൊലിസ് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ശിശുക്കളെ വാങ്ങുന്നവരുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇവര്‍ നല്‍കും. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ ചില പ്രതിസന്ധികളുണ്ടായെന്ന് അമൃത പൊലിസിനോട് പറഞ്ഞു. അമൃതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു. ശിശു വ്യാപാരത്തിലുണ്ടെന്നാണ് അമൃത പറഞ്ഞതെന്ന് നാമക്കല്‍ പൊലിസ് സുപ്രണ്ട് ആര അരുലാസു പറഞ്ഞു.
അമുദയും ഇടപാടുകാരനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് വ്യാഴാഴ്ച ദമ്പതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."