HOME
DETAILS

പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത: ഇ. ശ്രീധരന്‍

  
backup
August 28 2018 | 18:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8

 

മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്ന് യു.എ.ഇ സഹായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്‍ത്താന്‍ കഴിയും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ താന്‍ തയാറാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
ഇതിനിടെ ലോകബാങ്കില്‍ നിന്ന് വായ്പ സ്വീകരിക്കുന്ന നടപടിയിലേക്കാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെയാണ് വിദേശ ധനസഹായത്തിന്റെ കാര്യത്തില്‍ ഇ. ശ്രീധരന്റെ അഭിപ്രായപ്രകടനം. ദുരിതബാധിതരെ സഹായിക്കാനായി പ്രമുഖ വ്യവസായി എം.എ യൂസഫലി 18 കോടി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചതിന് പിന്നാലെ മരുമകന്‍ ഡോ. ഷംസീര്‍ വയലില്‍ 50 കോടി സഹായം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാനും ഡോ. ഷംസീര്‍ വയലില്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ചുമതല ഇ. ശ്രീധരനെയാണ് ഷംസീര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന 50 കോടി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുക ഇ. ശ്രീധരന്‍ നയിക്കുന്ന കര്‍മസേനയായിരിക്കും. തിരക്കിനിടയിലും ഈ ദൗത്യം ഏറ്റെടുക്കാന്‍ ഇ. ശ്രീധരന്‍ സമ്മതിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് ഡോ. ഷംസീര്‍ വയലില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മെട്രോമാന്റെ അനുഭവപരിചയവും, ഉള്‍കാഴ്ചയും പുതിയ കേരളത്തിന്റെ നിര്‍മാണത്തിന് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിര്‍മാണച്ചുമതല ഏറ്റെടുത്ത കാര്യം ഇ. ശ്രീധരനും സ്ഥിരീകരിച്ചു. പ്രളയക്കെടുതിയില്‍ കൈതാങ്ങായി മലയാളിയായ വ്യവസായ സംരംഭകന്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ തുകയാണ് ഷംസീര്‍ വയലിന്റെ 50 കോടി.
അതേസമയം ഇ. ശ്രീധരന്റെ നിലപാടിന് വിരുദ്ധമായി ലോകത്തിന്റെ ഏതുകോണില്‍ നിന്നും സഹായ സ്വീകരിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 700 കോടിയുടെ യു.എ.ഇ സഹായം ഏതുവിധേനയും സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago