ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര്‍ പ്രസാദാണ് ശുപാര്‍ശ നല്‍കിയത്.
പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് എ.ജി വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് ചീഫ് ജസ്റ്റിസിനും സര്‍ക്കാരിനും ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലിസിനും അഭിഭാഷകര്‍ക്കും വീഴ്ച്ച പറ്റിയിട്ടുണ്ട്. തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ.ജി വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച യുവതിയെ കയറിപിടിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് എതിരെ കേസെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് ഒരു സംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും മീഡിയാ റൂം താഴിട്ട് പൂട്ടുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക സംഘടനയായ കെ.യു.ഡബ്ല്യു.ജെ നടത്തിയ മാര്‍ച്ചിനു നേരെയും ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."