രണ്ട് വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍; ഗൗതം ഗംഭീറിനെതിരേ ക്രിമിനല്‍ കേസ്
ന്യൂഡല്‍ഹി: രണ്ട് വോട്ടര്‍ ഐ.ഡി കാര്‍ഡുകളുണ്ടെന്നു പറഞ്ഞ മുന്‍ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീറിനെതിരേ എതിര്‍ സ്ഥാനാര്‍ഥിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി രംഗത്ത്.
ഡല്‍ഹി കരോള്‍ബാഗിലും രജീന്ദര്‍ നഗറിലും പ്രത്യേകം വോട്ടര്‍ ഐ.ഡി കാര്‍ഡുകളുണ്ടെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്. ഇതിനെതിരേയാണ് ഡല്‍ഹിയിലെ ഒരു കോടതിയില്‍ അതിഷി ഹരജി ഫയല്‍ ചെയ്തത്. ഗൗതം ഗംഭീറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് തീസ്ഹസാരി കോടതിയില്‍ എ.എ.പി ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും താന്‍ എവിടെയുള്ള താമസക്കാരനാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിഷി ആരോപിച്ചു. ഈ നടപടി ഗുരുതരമായതാണെന്നും ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷക്ക് ഇടയാക്കുന്ന കുറ്റമാണെന്നും അതിഷി ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഗൗതം ഗംഭീറിന്റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍ ഐ.ഡി കാര്‍ഡുകളുടെ ചിത്രങ്ങളും അതിഷി ട്വീറ്റ് ചെയ്തു. ഉടന്‍ അയോഗ്യനാക്കപ്പെടാന്‍ പോകുന്ന ഒരാള്‍ക്ക് വോട്ട് നല്‍കി സമ്മതിദാനാവകാശം പാഴാക്കരുതെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി ഒരു വര്‍ഷംവരെ അതിഷി പ്രവര്‍ത്തിച്ചിരുന്നു. 2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക തയാറാക്കിയ സംഘത്തിലും അവര്‍ അംഗമായിരുന്നു. ആം ആദ്മിക്കൊപ്പം ഗൗതം ഗംഭീറിനെതിരേ കോണ്‍ഗ്രസും ആരോപണവുമായി രംഗത്തെത്തി. അടുത്തമാസം 12നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."