ജാര്‍ഖണ്ഡില്‍ ബി.ജെ.പി ഓഫിസിന് നേരെ മാവോയിസ്റ്റ് ആക്രമണം
റാഞ്ചി: ഈ മാസം 29ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ അപ്രതീക്ഷിത ആക്രമണം. സംസ്ഥാനത്തെ പലാമു ജില്ലയിലെ ഹരിഹര്ഗഞ്ചില് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഓഫിസിനുനേരെ ആക്രമണം നടത്തുകയും പാലം നിര്‍മാണത്തിനായി എത്തിച്ച യന്ത്രസാമഗ്രികള്‍, തൊഴിലാളികള്‍ക്ക് താമസിക്കാനും മറ്റുമായി നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡ് എന്നിവ അഗ്നിക്കിരയാക്കുകയും ചെയ്തു.
ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയില്‍ മാവോയിസറ്റുകളുടെ സാന്നിധ്യം ശക്തമാണെന്ന് പൊലിസ് പറയുന്നു. ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതായി പലാമു ജില്ലാ പൊലിസ് സൂപ്രണ്ട് ഇന്ദ്രജിത് മാഹാത്ത അറിയിച്ചു. തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമാക്കാന്‍ മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."