ഓണം കൃഷിയുമായി ബന്ധപ്പെട്ട ആഘോഷം: മന്‍കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഓണം കൃഷിയുമായി ബന്ധപ്പെട്ട ആഘോഷമാണെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമംകൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്.
ഓണക്കാലത്ത് ആളുകള്‍ പുതിയതായി എന്തെങ്കിലും വാങ്ങുന്നു, വീട് അണിയിച്ചൊരുക്കുന്നു, പൂക്കളമുണ്ടാക്കുന്നു, ഓണസദ്യ ആസ്വദിക്കുന്നു, പലതരത്തിലുള്ള കളികളും മത്സരങ്ങളും നടത്തുന്നു. ഓണാഘോഷം ഇപ്പോള്‍ ദൂരെ വിദേശങ്ങളില്‍ പോലും എത്തിയിരിക്കുന്നു.
അമേരിക്കയിലാണെങ്കിലും യൂറോപ്പിലാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലാണെങ്കിലും ഓണാഘോഷത്തിന്റെ തിളക്കം എല്ലായിടത്തും കാണാനാകും. ഓണം ഒരു അന്തര്‍ദ്ദേശീയ ആഘോഷമായി മാറുകയാണ്- മോദി പറഞ്ഞു.
ഇന്ത്യ കളിപ്പാട്ട ഉത്പാദനത്തില്‍ ലോകത്ത് തന്നെ വലിയ ശക്തിയായി മാറും. നമ്മുടെ രാജ്യത്ത് പ്രദേശിക കളിപ്പാട്ടങ്ങളുടെ ഒരു സമൃദ്ധമായ പാരമ്പര്യമുണ്ട്. നല്ല കളിപ്പാട്ടങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ധരായ അനേകം പ്രതിഭാശാലികളും നൈപുണ്യമുള്ളവരുമായ കൈത്തൊഴിലാളികളുമുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു.
കര്‍ണാടകത്തിലെ രാമനഗരത്തിലുള്ള ചന്നപ്പട്ടണ, ആന്ധ്രപ്രദേശിലെ കൃഷ്ണയിലുള്ള കൊണ്ടപ്പള്ളി, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബരി, ഉത്തര്‍പ്രദേശിലെ വാരാണസി. ആഗോള കളിപ്പാട്ട വ്യവസായം 7ലക്ഷം കോടി രൂപയിലധികമാണ്. ഇതു മുന്നോട്ടു കൊണ്ടുപോകുന്നതിന് രാജ്യം ഒരുമിച്ച് അധ്വാനിക്കേണ്ടിയിരിക്കുന്നു-മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."