കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധം: മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധമാണുള്ളതെന്നും അത് ഇനിയും തുടരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആദ്യത്തെയും രണ്ടാമത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ന്യൂനപക്ഷവിഭാഗക്കാരായിരുന്നു.
ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം റമദാന്‍ പതിപ്പ് പ്രകാശന ചടങ്ങില്‍, പതിപ്പ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. ന്യൂനപക്ഷങ്ങളോട് ഏറെ സ്‌നേഹവും ബഹുമാനവും ഉള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി.
അദ്ദേഹം പലപ്പോഴും തങ്ങളോട് ഇക്കാര്യം ഉണര്‍ത്താറുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെകുറിച്ചും വികസനത്തെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റണമെന്നും രാഹുല്‍ ആവശ്യപ്പെടാറുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."