HOME
DETAILS

രാമന്തളി പാണ്ട്യാലക്കടവ് പാലത്തിന് എത്രനാള്‍ കാത്തിരിക്കണം..?

  
backup
April 27, 2019 | 3:08 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5

തൃക്കരിപ്പൂര്‍: രാമന്തളി പാണ്ട്യാലക്കടവ് പാലം നിര്‍മാണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുമതിയായിരുന്നെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങിയിട്ട് വര്‍ഷങ്ങളോളമായി. വലിയപറമ്പ പഞ്ചായത്തിലെ തെക്കന്‍ മേഖലയില്‍ പാണ്ട്യാലക്കടവിനെ കണ്ണൂര്‍ ജില്ലയിലെ രാമന്തളി കടവുമായി ബന്ധപ്പെടുത്തി കവ്വായിക്കായലില്‍ പാലം നിര്‍മിക്കാന്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശര്‍മ ഉത്തരവിടുകയും നടപ്പാലം നിര്‍മാണത്തിന് 7.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. നബാര്‍ഡിന്റെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചെങ്കിലും ഇതും ചുവപ്പ് നാടയില്‍ കുടിങ്ങിക്കിടക്കുകയാണ്.
2014 ജൂലൈ 16ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പാലത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചോദിച്ചതിന് ബന്ധപ്പെട്ട മന്ത്രി പറഞ്ഞത് 18.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ധനകാര്യ വകുപ്പ് പദ്ധതി രൂപരേഖയ്ക്ക് നബാര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം കിട്ടിയാലുടന്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തിക്കുള്ള നടപടി ആരംഭിക്കുമെന്നുമാണ്. ആറു കോടി രൂപ നബാര്‍ഡ് സ്‌കീമില്‍ വായ്പയെടുക്കാനും ബാക്കി തുകയായ 1.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാനുമായിരുന്നു പദ്ധതി. ഇതിനിടെ സര്‍ക്കാര്‍ മാറിവന്നതോടെ പദ്ധതി ചുവപ്പു നാടയില്‍ കുടുങ്ങി. പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 18.5 കോടി രൂപ ചെലവഴിച്ച് റോഡ് പാലം നിര്‍മിച്ചു നല്‍കിയിട്ട് വര്‍ഷങ്ങളോളമായി. എന്നാല്‍ പാലത്തിനുമാത്രം അംഗീകാരമുണ്ടായില്ല. വലിയപറമ്പ ദ്വീപിന്റെ വടക്കെ അറ്റത്തും മധ്യ ഭാഗത്തുമുള്ള രണ്ടു പാലങ്ങളാണ് ദ്വീപ് നിവാസികളെ റോഡുമായി ബന്ധിപ്പിക്കുന്നത്. ദ്വീപിന്റെ തെക്കെ അറ്റത്ത് താമസിക്കുന്നവരാണ് യാത്രാദുരിതം ഏറെ നേരിടുന്നത്.
രാമന്തളി കടവുവഴി കടവ് കടന്നാണ് വലിയപറമ്പ ദ്വീപിലെ പാണ്ട്യാല കടവിലെത്തുന്നത്. ആഴം കൂടുതലും അടിയൊഴുക്കുമുള്ള ഈ ഭാഗത്ത് സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ കടത്തുതോണിയെയാണ് ആശ്രയിക്കുന്നത്. അറബിക്കടലിനും കവ്വായിക്കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുടെ യാത്രാദുരിതം കാരണം വലിയപറമ്പ പഞ്ചായത്തും നാട്ടുകാരും സഹകരിച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ ഒരു നടപ്പാലം നിര്‍മിക്കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വിജയം കണ്ടില്ല.
കായലിന്റെ ആഴക്കൂടുതലും അടിയൊഴുക്കും കാരണം സ്ഥാപിക്കുന്ന കുറ്റികള്‍ ഒഴുകിപ്പോകാന്‍ തുടങ്ങിയതോടെ തെങ്ങ് കുറ്റികണ്ടള്‍ണ്ടണ്ട മാറ്റി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചെങ്കിലും അതും വിജയം കണ്ടില്ല. അതോടെ പ്രവര്‍ത്തി ഉപേക്ഷിച്ചു.
അന്ന് നാട്ടിയ കോണ്‍ക്രീറ്റ് കുറ്റികള്‍ കായലില്‍ ഇപ്പോഴുമുണ്ട്. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് സ്വന്തം പഞ്ചായത്ത് ഓഫിസിലോ കൃഷി ഓഫിസിലോ എത്തണമെങ്കില്‍ രണ്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും കടന്നുവേണം ചെല്ലാന്‍.
പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, അവശരായ രോഗികള്‍ എന്നിവരെ തോണിയിലേറ്റി കായല്‍ കടന്ന് തൃക്കരിപ്പൂരിലോ പയ്യന്നൂരിലോ ഉള്ള ആശുപത്രിയിലെത്തിക്കണമെങ്കില്‍ ദ്വീപ് ജനത അഭ്യാസങ്ങള്‍ തന്നെ കാണിക്കേണ്ടിവരും. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായി ഇവിടെ ഒരു പാലം വരുമോ എന്നാണ് ഇപ്പോഴും ദ്വീപ് നിവാസികളുടെ ചോദ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  6 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  10 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  15 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  19 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  33 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  38 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  40 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  43 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago