പരാജയപ്പെടുന്നവരുടെ വെപ്രാളമാണ് വടകരയില്‍ കാണുന്നത്: കെ. മുരളീധരന്
വടകര: സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സഖ്യത്തിലാണെന്നത് ഞങ്ങള്‍ പണ്ടേ പറഞ്ഞതാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്.
അത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ രണ്ടുപേരും പറയുന്നത് ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യു.ഡി.എഫിന് രണ്ട് പ്രബല വിഭാഗങ്ങളുടെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു രക്ഷയില്ലെന്ന തിരിച്ചറിവ് മോദി ഭരണത്തോടെ ഉണ്ടായി. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്താമായിരുന്നിട്ടും ഒന്നും ചെയ്യാതെ വിഷയത്തില്‍നിന്നും മുതലെടുക്കാന്‍ ശ്രമിച്ച ബി.ജെ.പിയുടെ തനിനിറം ഭൂരിപക്ഷ സമുദായവും തിരിച്ചറിഞ്ഞു. ഇത് ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് യു.ഡി.എഫിന് ലഭിക്കാന്‍ കാരണമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായങ്ങളെ കബളിപ്പിച്ച് ബി.ജെ.പി വോട്ട് നേടിയിരുന്നു. അത് എല്ലാവരും സ്ഥിരീകരിച്ചതാണ്. ബി.ജെ.പിയുടെ വോട്ടു നേടാന്‍ ഞങ്ങള്‍ ആരെയും കണ്ടിട്ടില്ല, ഒരു നേതാവുമായും ചര്‍ച്ചയും ചെയ്തിട്ടില്ല. വടകരയില്‍ പരാജയപ്പെടാന്‍ പോകുന്ന ബി.ജെ.പി, സി.പി.എം സ്ഥാനാര്‍ഥികളുടെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."