HOME
DETAILS
MAL
ഐ എസിനെ പ്രതിരോധിക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ 30 അംഗ രാജ്യങ്ങളുടെ ധാരണ
backup
July 21 2016 | 16:07 PM
റിയാദ്: ലോകത്തെ കാര്‍ന്നുതിന്നുന ഐ എസ് തീവ്രവാദ ഗ്രൂപ്പിനെതിരെ പടപൊരുതാന്‍ 30 അംഗ രാജ്യങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം വാഷിംഗ്ടണില്‍ ചേര്‍ന്ന യോഗമാണ് ഐ എസിനെതിരെ ഐക്യനിര രൂപപ്പെടുത്തി രംഗത്തെത്തിയത്. സംയുക്ത യോഗ തീരുമാനപ്രകാരം നിലവില്‍ ഐ എസ് ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന സിറിയയിലെ റാഖ, ഇറാഖിലെ മൊസൂള്‍ എന്നിവിടങ്ങളില്‍ ഐ എസിനെതിരെ സംയുക്ത സേനക്കും യോഗം രൂപം നല്‍കി
സഊദി അറേബ്യ, മറ്റു ജിസിസി അംഗ രാജ്യങ്ങളടക്കം വിവിധ ഭാഗങ്ങളിലെ മുപ്പതോളം രാജ്യങ്ങളിലെ പ്രതിരോധ, വിദേശ മന്ത്രിമാരുടെ യോഗമാണ് രണ്ട് ദിവസം വാഷിംഗ്ടണില്‍ ചേര്‍ന്നത്. ഐ എസിനെതിരെ പടപൊരുതാന്‍ വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ തയ്യാറായതായി അമേരിക്കന്‍ പ്രതിരോധ സിക്രട്ടറി ആഷ് കാര്‍ട്ടര്‍ വാര്‍ത്താ മാധ്യമങ്ങളോടു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."