HOME
DETAILS
MAL
കൊവിഡ് ബാധിച്ച് ഒഡിഷയില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര് മരിച്ചു
backup
September 01 2020 | 07:09 AM
ഭുവനേശ്വര്‍: ഒഡിഷയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേര് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സാവിത്രി അമ്മാള്‍ (65) മകന് എസ്.എസ് രാജു (47), മകള്‍ മീന മോഹന്‍ (49) എന്നിവരാണ് മരിച്ചത്.
വര്‍ഷങ്ങളായി ഒഡിഷയിലാണ് ഇവര്‍. സാവിത്രി അമ്മാളിനാണ് ആദ്യം കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് മക്കള്‍ക്കും രോഗബാധ ഉണ്ടാകുകയായിരുന്നു.
ഒഡീഷ സര്‍ക്കാരില്‍ ജലസേചന വകുപ്പിലാണ് സാവിത്രി അമ്മാളിന്റെ ഭര്‍ത്താവ് സ്വരാജന് ആചാരി ജോലി ചെയ്തിരുന്നത്. അദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. എന്നാല്‍ കുടുംബം തുടര്‍ന്നും അവിടെ താമസിച്ചു വരികയായിരുന്നു.
മരിച്ച മീന മോഹന്റെ ഭര്‍ത്താവ് ഒമാനിലാണ്. ഒഡീഷയില്‍ ഇതുവരെ നാലു മലയാളികളാണ് മരിച്ചത്. റൂര്ക്കയില് താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി ജോയി ജോസഫ് ആണ് നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."