പൊലിസിന് നേരേ കഞ്ചാവ് മാഫിയാ ആക്രമണം; രണ്ട് പൊലിസുകാര്‍ക്ക് പരുക്ക്,നാലുപേര്‍ അറസ്റ്റില്‍
പീരുമേട്: കഞ്ചാവ് വില്‍പ്പന പിടികൂടാനെത്തിയ പൊലിസിന് നേരെ കഞ്ചാവ് മാഫിയാ ആക്രമണം. വടിവാളും മാരക ആയുധങ്ങങ്ങളും കൊണ്ടുള്ള ആക്രമണത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് പരിക്ക് , നാലുപേര്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപെട്ടു. വണ്ടിപ്പെരിയാര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍മാരായ എസക്കിമുത്തു, ജോഷി, എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ രാജാക്കാട് കടക്കാസിറ്റി സര്‍പ്പക്കുഴി വീട്ടില്‍ ജിബിന്‍ സജീവ്(26),മുത്തുക്കുഴി വീട്ടില്‍ കൂരിഷൈന്‍ എന്ന ഷൈന്‍ ജോസഫ്(48),വയലില്‍ വീട്ടില്‍ സ്റ്റാലിന്‍ തോമസ്(45), അടിമാലി അമ്പലപ്പടിയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണു പെരുമാള്‍ (32) എന്നിവരെ അറസ്റ്റു ചെയ്തു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ.ആര്‍.രാജേഷും സംഘവും പ്രദേശത്ത് വാഹന പരിശോധന നടത്തുന്നതിനിടയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം പൊലിസിന് നേരെ ആക്രമണം നടത്തുകയും കൈയ്യില്‍ കരുതിയിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മാരകായുധങ്ങളുമായി പ്രതികള്‍ നടത്തിയ അക്രമത്തില്‍ നിന്നും പൊലിസ് ഉദ്യോഗസ്ഥര്‍ സാഹസികമായാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കീഴ്‌പ്പെടുത്തലിലൂടെ രണ്ടു പേരെ സംഭവസ്ഥലത്ത് നിന്നും രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെയും പൊലിസ് പിടികൂടി. ഇതിനിടയില്‍ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപെട്ടു.പ്രതികള്‍ സഞ്ചരിച്ച കാര്‍ പരിശോധന നടത്തിയതില്‍ 90 ഗ്രാം കഞ്ചാവു കണ്ടെടുത്തു.
ഷൈന്‍ ജോസഫാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പരിക്കേറ്റ പൊലിസുകാര്‍ പറയുന്നത്. ഇയാള്‍ ആനക്കൊമ്പ്,നക്ഷത്ര ആമ വില്‍പ്പന തുടങ്ങിയ നിരവിധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു,വധശ്രമത്തിനും,ആയുധനിയമ പ്രകാരവും എന്‍.ഡി.പി.എസ് നിയമപ്രകാരവും മൂന്നു കേസുകളാണ് എടുത്തിരിക്കുന്നത്. ഇവര്‍ വില്‍പ്പനയ്ക്കായ് കൊണ്ടുവന്ന കൂടുതല്‍ കഞ്ചാവ് പൊതികള്‍ പൊലിസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനായി സ്ഥലത്ത് പരിശോധനകള്‍ നടത്തി. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."