പാലോറ മല; ആശങ്കയകറ്റാതെയുള്ള നിര്‍മാണ പ്രവൃത്തികള്‍ തടയും: ഫിറോസ്
കൊടുവള്ളി: കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പാലോറ മലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണര്‍ത്തുന്ന നിലയിലാണെന്നും പ്രകൃതിയെ ചൂഷണം ചെയ്ത് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തയാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ഇവിടെ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ അനുമതി ലഭിച്ച പ്രകാരമാണോ നടക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടുകാരുടെ ആശങ്കകള്‍ അകറ്റാതെ ഇനിയും നിര്‍മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുന്ന പക്ഷം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്രകാരം പാലോറ മല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. മൊയ്തീന്‍കോയ, എം.എ ഗഫൂര്‍, എ.കെ കൗസര്‍, റഫീഖ് കൂടത്തായ്, സി.കെ റസാഖ് മാസ്റ്റര്‍, മുഹമ്മദന്‍സ്, വി.കെ അബ്ദുറഹ്മാന്‍, യൂസുഫ് പടനിലം, ആലി മാസ്റ്റര്‍, ഒ.കെ ഇസ്മയില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, നൗഷാദ് പന്നൂര്, വി.സി റിയാസ് ഖാന്‍, പി. അര്‍ശാദ്, റാഫി ചെരച്ചോറ, ജാഫര്‍ മാസ്റ്റര്‍, യൂസുഫലി, മുജീബ് ആവിലോറ, സലാം കൊട്ടക്കാവയല്‍, അബു, ഷമീര്‍ പറക്കുന്ന്, മുനീര്‍ പുതുക്കുടി, കെ.ടി റഊഫ്, നാസര്‍, അസ്ഹറുദ്ദീന്‍, ഹംസ, മോയിന്‍കുട്ടി, പി.സി മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."