HOME
DETAILS
MAL
തുമ്പക്കോട്ട് മലയിലെ ജലസംഭരണി തകര്‍ന്ന നിലയില്‍
backup
August 29 2018 | 04:08 AM
തിരുവമ്പാടി: പഞ്ചായത്തിലെ തുമ്പക്കോട് മലയില്‍ സ്ഥാപിച്ച എഴുപത്തിയയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് തകര്‍ന്ന നിലയില്‍.
പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനുള്ള മാര്‍ഗമാണ് ഈ ടാങ്കിന്റെ തകര്‍ച്ച മൂലം പ്രതിസന്ധിയിലായത്. ഈ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്താല്‍ തകര്‍ന്ന് നില്‍ക്കുന്ന ടാങ്ക് പൊട്ടി വലിയ തോതില്‍ വെള്ളമൊഴുകാനും അതുവഴി അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. ഇക്കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ ഇടിമിന്നലിലാണ് ടാങ്കിന് തകര്‍ച്ച സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."