HOME
DETAILS
MAL
ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം; നടപടിക്ക് സാധ്യത
backup
April 27 2019 | 06:04 AM
തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായ സംഭവത്തില്‍ ഫെയ്സ്ബുക്കിലൂടെ യുവ പണ്ഡിതന് നടത്തിയ വ്യാജപ്രചാരണത്തെകുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ ഇന്നലെ അന്വേഷണം പൂര്‍ത്തിയാക്കി.
അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറും. അന്വേഷണത്തില്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലാകുകയായിരുന്നു എന്നും ചെറുമുക്ക് സ്വദേശി കഴുങ്ങില്‍ വീട്ടില്‍ അനസ് സഖാഫി നടത്തിയത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വിഷയത്തില്‍ സൈബര്‍ ആക്ട് പ്രകാരം കേസെടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് ഇന്ന് സമര്‍പ്പിക്കുക എന്ന് തിരൂരങ്ങാടി താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."