സഊദിയിലേക്ക് വരുന്നവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകള്‍ അനുസരിക്കണമെന്ന് സഊദി എയര്‍ലൈന്‍സ്
ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് വരുന്നവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകള്‍ അനുസരിക്കണമെന്ന് സഊദി എയര്‍ലൈന്‍സ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദവിവരം സഊദി എയർലൈൻസ് വെബ്സൈറ്റിലും ഔദ്യോഗികമായി വെളിപ്പെടുത്തി.സഊദി എയർലൈൻസിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോം പ്രിൻ്റെടുത്ത് പൂരിപ്പിച്ച് സഊദിയിൽ എത്തുന്ന സമയം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം.അതോടൊപ്പം എല്ലാ യാത്രക്കാരും സഊദിയിലെത്തിയ ഉടൻ 7 ദിവസം ക്വാറൻ്റൈനിൽ പ്രവേശിക്കണം. ( ആരോഗ്യ പ്രവർത്തകർക്ക് 3 ദിവസം). ക്വാറൻ്റൈൻ കഴിഞ്ഞ് പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് ആണെന്ന് ഉറപ്പ് വരുത്തണം.സഊദി ആരോഗ്യ മന്ത്രാലയത്തിൻ്റെ തത്മൻ, തവക്കൽ തുടങ്ങിയ ആപുകൾ എല്ലാ യാത്രക്കാരും ഡൗൺലോഡ് ചെയ്യുകയും സഊദിയിലെത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ താമസിക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ തത്മൻ ആപിൽ രജിസ്റ്റർ ചെയ്യുകയും വേണം.യാത്രക്കാർ തത്മൻ ആപിൽ ദിവസവും നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ വിലയിരുത്തൽ നടത്തിയിരിക്കണം. ക്വാറൻ്റൈൻ പിരീഡിൽ എല്ലാ സുരക്ഷാ മുൻ കരുതലുകളും പാലിച്ചിരിക്കണം. തുടങ്ങിയവയാണു ഉപാധികൾ. ഫോം ലഭിക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക https://bit.ly/3jFJou
യു എ ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ലെബനാൻ, മൊറോക്കോ, തുനീഷ്യ, ചൈന, യു കെ, ഇറ്റലി, ജർമനി, ഫ്രാൻസ്, ആസ്ത്രിയ, തുർക്കി, ഗ്രീസ്, ബംഗ്ളാദേശ്, ഫിലിപൈൻസ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഊദി എയർലൈൻസ് വഴി സഞ്ചരിക്കുന്നവർക്കുള്ള ഉപാധികളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."