HOME
DETAILS

മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാത; പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരം

  
backup
April 27 2019 | 07:04 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

അഗളി: പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരമാണ് അന്തര്‍സംസ്ഥാനപാത ഉണ്ടെന്നറിയുമ്പോള്‍ ഞെട്ടരുത്. ഇത് തമിഴ്‌നാട്ടില്‍നിന്നും ആനക്കട്ടി വഴി കേരളത്തിലേക്ക് എത്തുന്ന റോഡിന്റെ അവസ്ഥയാണ്. അഥവാ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്.
തമിഴ്‌നാട്ടിലെ ചലനമറിയാത്ത റബറൈസ്ഡ് റോഡിലൂടെ സുഖസവാരി നടത്തിവരുന്നവര്‍ക്കു ആനക്കട്ടിയിലെ അതിര്‍ത്തിപാലം മുതല്‍ പിന്നീട് ഇങ്ങോട്ട് നരകയാത്രയാണ്.
കേരളത്തിലേക്കു കടന്നാല്‍ ആനമൂളിചുരം ഇറങ്ങുന്നതുവരെ നാല്‍പതു കിലോമീറ്ററോളം യാത്ര ദുഷ്‌കരമാണ്. ആനക്കട്ടിമുതല്‍ കോട്ടത്തറ വരെ അതീവ ദുഷ്‌കരവും അപകടകരവുമാണ് പാത.
മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയാണ് ഒരു പഞ്ചായത്ത് റോഡിനേക്കാള്‍ അധഃപതിച്ചു കിടക്കുന്നത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊളിഞ്ഞു താറുമാറായ റോഡില്‍ ചില ഭാഗത്ത് കുഴിയടയ്ക്കല്‍ നടത്തിയിട്ടുണ്ട്. ഇവിടെയും സുഗമസഞ്ചാരം അസാധ്യമാണ്. കോട്ടത്തറമുതല്‍ ആനക്കട്ടിവരെ കുഴിയടയ്ക്കല്‍ ഇനിയും നടത്തിയിട്ടില്ല.
ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ, ടാക്‌സി, ബസുടമകള്‍ ദിനംപ്രതി നഷ്ടത്തിലേക്ക് കൂപ്പുകൂത്തുകയാണെന്നാണ് പറയുന്നത്. ജീവനക്കാര്‍ക്ക് നല്‍കാനും വണ്ടിപണി നടത്താനും വേറെ പണം കണ്ടെത്തേണ്ട സ്ഥിതിയാണത്രേ. ഗട്ടറിലൂടെയുള്ള യാത്ര ജീവനക്കാരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ഒരുനൂറ്റാണ്ടിനുമുമ്പ് നിര്‍മിച്ച റോഡിന്റെ കയറ്റിറക്കങ്ങളും വളവുതിരിവുകളും ഇതുവരെ ലഘൂകരിക്കുകയോ വീതികൂട്ടുകയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
മാറിമാറി ഭരിച്ചവരാരും ആദിവാസി മേഖലയിലെ അതിപ്രധാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിനോട് കരുണ കാട്ടിയില്ല. രണ്ടു പതിറ്റാണ്ടുമുമ്പുവരെ അട്ടപ്പാടി റോഡിനേക്കാള്‍ അധഃപതിച്ചു കിടന്ന ആനക്കട്ടി-തടാകം റോഡ് അട്ടപ്പാടി റോഡിന്റെ ഇരട്ടിയിലധികം വീതിയുള്ള റബറൈസ്ഡ് റോഡായി മാറി. അട്ടപ്പാടിയില്‍ റോഡുപണി ഏറ്റെടുക്കാന്‍ കരാറുകാരില്ലെന്നാണ് പിഡബ്ല്യു ഡി അധികൃതരുടെ വിശദീകരണം.
മട്ടത്തുകാടുമുതല്‍ ദാസന്നൂര്‍ വരെ അറ്റകുറ്റപ്പണികള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെണ്ടര്‍നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും പണികള്‍ ഉടനേ ആരംഭിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
നിലവിലുള്ള റോഡിന്റെ കുഴിയടയ്ക്കലല്ല സഞ്ചാരയോഗ്യമായ റോഡാണ് അട്ടപ്പാടിയുടെ വികസനത്തിന് ആവശ്യം. കാലവര്‍ഷം വിളിപ്പാടകലെ എത്തിയിട്ടും മണ്ണാര്‍ക്കാട്ടുനിന്നും അട്ടപ്പാടിയിലേക്കുള്ള കവാടമായ ചുരംറോഡ് ഇതുവരെ ബലപ്പെടുത്തിയിട്ടില്ല. ഉടനെ റോഡിന്റെ നവീകരണപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago