പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറന്നതല്ല: കേന്ദ്ര ജലകമ്മിഷന്‍
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്‍.അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത മഴയാണ് കേരളത്തെ പ്രളയത്തിലാക്കിയതെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങളുമായി കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു.
അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ജല കമ്മിഷന്‍ തന്നെയാണ് ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."