മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
തിരുവനുന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേ അഭിഭാഷകരുടെ ഭാഗത്തുനിന്നു സംഘടിതമായ അക്രമം അരങ്ങേറുന്നത്. കൊച്ചിയില്‍ ഹൈക്കോടതി വളപ്പിലുണ്ടായ അക്രമത്തെ തുടര്‍ന്നു പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സര്‍ക്കാരിന്റെയും മുതിര്‍ന്ന അഭിഭാഷകരുടെയും അഭ്യര്‍ഥന മാനിച്ച് പരമാവധി സംയമനത്തോടെ ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കവെയാണ് വഞ്ചിയൂരില്‍ അക്രമം നടന്നത്. ഇത്തരം സംഭവങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല.
ഇത് അനുവദിക്കാനാവില്ല. അഡ്വക്കറ്റ് ജനറല്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ എടുത്ത സമവായ മനോഭാവത്തില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥ അഭിഭാഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുകയേയുള്ളു. ഇനിയും പ്രകോപനം സൃഷ്ടിക്കാനും കടന്നാക്രമിക്കാനുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായി നേരിടുകതന്നെ ചെയ്യുമെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."