ഉത്തേജകം: കുറ്റക്കാര്‍ക്കെതിരേ നിലപാട് മയപ്പെടുത്തി പുടിന്
മോസ്കോ: ഉത്തേജ വിവാദത്തില്‍ നാണക്കേടുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരേ നിലപാട് മയപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. കായിക മന്ത്രി വിറ്റലി മുറ്റ്കോയ്ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടും അദ്ദേഹം നിരപരാധിയാണെന്ന് പുതിന് വാദിക്കുന്നുണ്ട്. റഷ്യന്‍ കായിക രംഗത്തെ കരുത്തുറ്റതാക്കുന്നതില്‍ മുറ്റ്കോ വഹിച്ച പങ്കാണ് പുതിന്റെ നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. രാജ്യത്ത് നടന്ന ടൂര്‍ണമെന്റുകള്‍ മികവോടെ നടത്താന്‍ മുറ്റ്കോയ്ക്ക് സാധിച്ചിരുന്നു.
അതേസമയം റഷ്യയില്‍ പുതിന്റെ അടുത്തയാളായിട്ടാണ് മുറ്റ്കോയെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ മുറ്റ്കോ ഉത്തേജക ഉപയോഗത്തിന് താരങ്ങളെ സഹായിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുറ്റ്കോയെ ഒളിംപിക് വേദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. റഷ്യയിലെ പ്രമുഖ ക്ലബായ സെനിതിനെ വളര്‍ത്തുന്നതില്‍ മുറ്റ്കോയുടെ സംഭാവന അവഗണിക്കാനാവാത്തതാണെന്ന് പുതിന് വിലയിരുത്തുന്നു. അതോടൊപ്പം താരങ്ങളോട് ഇടനിലക്കാരില്ലാതെ ഇടപെടുന്ന മുറ്റ്കോ കായിക മേഖലയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും പുതിന് വിശ്വസിക്കുന്നുണ്ട്. 2014ലെ ശീതകാല ഒളിംപിക്സാണ് മുറ്റ്കോയുടെ പദവി അരക്കിട്ടുറപ്പിച്ചത്.
റഷ്യ മികച്ചു നിന്ന ടൂര്‍ണമെന്റില്‍ 13 സ്വര്‍ണമാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വെളിപ്പെടുത്തല്‍ ശീതകാല ഒളിംപിക്സില്‍ മരുന്നടിക്ക് മുറ്റ്കോ കൂട്ടുനിന്നെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."