പുനരധിവാസത്തിനായി സഹായങ്ങള്‍ നല്‍കി തലേങ്ങാട്ടിരി മഹല്ല്
എരുമപ്പെട്ടി: പ്രളയക്കെടുതിയില്‍ ജില്ലയില്‍ വലിയ ദുരിതം നേരിട്ട പ്രദേശങ്ങളിലൊന്നായ വരന്തരപ്പിള്ളി പഞ്ചായത്തില്‍ കടങ്ങോട് തലേങ്ങാട്ടിരി മഹല്ല് കമ്മറ്റി പുനരധിവാസത്തിനായി സഹായങ്ങള്‍ നല്‍കി. പ്രളയബാധിതരുടെ വീടുകളിലെത്തി ആവശ്യമുള്ള വസ്തുക്കള്‍ ചോദിച്ച് മനസിലാക്കി എത്തിച്ചുകൊടുക്കുകയായിരുന്നു.
അമ്പതില്‍പരം വീടുകളിലേക്ക് ആവശ്യപ്പെട്ട എല്ലാ സാധനങ്ങളും നല്‍കി മാതൃക പരമായ പ്രവര്‍ത്തനമാണ് തലേങ്ങാട്ടിരി മഹല്ല് കമ്മറ്റി കാഴ്ച വച്ചത്.
പായ, കിടക്ക,പുതപ്പ്, തലയണ, പാത്രങ്ങള്‍, മുസ്‌ലിം സ്ത്രീകള്‍ക്കുള്ള നിസ്‌ക്കാരകുപ്പായം, വസ്ത്രങ്ങള്‍, തയ്യല്‍ മെഷീന്‍, വാതില്‍ തുടങ്ങിയവയാണ് വീട്ടുകാരുടെ ആവശ്യാനുസരണം നല്‍കിയത്. പുലികണ്ണി മഹല്ല് പ്രസിഡന്റ് മൂസകുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ഉമ്മര്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി.
മഹല്ല് ഖത്തീബ് സലീം ഫൈസി കുമരംപുത്തൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.തലേങ്ങാട്ടിരി മഹല്ല് പ്രസിഡന്റ് എ.എ.അബൂബക്കര്‍, സെക്രട്ടറി പി.കെ.സലീം, ഗള്‍ഫ് കോഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ടി.കെ.അബൂബക്കര്‍, എം.കെ.മോനുട്ടി, സി.പി.അസീസ്, എം.എച്ച്.നൗഷാദ്, ശംസുദ്ധീന്‍, എന്‍.എസ്.ഉസ്മാന്‍, ഷറഫുദ്ധീന്‍ ബാഖവി, ഷൗക്കത്തലി, അബ്ദുള്‍ ഗഫൂര്‍, ചെമ്പന്‍ ഹംസ, അംജത് ഖാന്‍, സൈഫുദ്ധീന്‍ പാലപ്പിള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."