കശ്മീരില്‍ ബി.ജെ.പി റാലിയിലേക്ക് ഭക്ഷണമെത്തിച്ചത് പൊലിസ് വാഹനത്തില്‍- വീഡിയോ
ശ്രീനഗര്‍: സൗത്ത് കശ്മീരില്‍ ബി.ജെ.പി റാലിയില്‍ ഭക്ഷണമെത്തിക്കാന്‍ പൊലിസ് വാഹനം ഉപയോഗിച്ചത് വിവാദമാവുന്നു. അനന്ത്‌നാഗ് പാര്‍ലമെന്ററി മണ്ഡലത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വാഹനം ദുരുപയോഗം ചെയ്തതാണെന്ന് ജമ്മു കശ്മീല്‍ പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് പങ്കെടുത്ത റാലിയില്‍ സുരക്ഷയൊരുക്കുന്നതിനു വേണ്ടി സേനയെ എത്തിക്കുന്നതിനാണ് വാഹനം അനുവദിച്ചത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് റാലിയില്‍ എത്തിയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് നടന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
And why exactly is @KashmirPolice distributing food packets at a #BJP workers meeting chaired by @rammadhavbjp in #Kashmir pic.twitter.com/k8KHe0qm80
— Azaan Javaid (@AzaanJavaid) April 27, 2019
മൂന്നു ഘട്ടങ്ങളിലായി ഏപ്രില്‍ 23 മുതല്‍ മെയ് ആറു വരെയാണ് അനന്ത്‌നാഗില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ സോഫി യൂസുഫിനെതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പി.ഡി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്ന് ഗുലാം ഹസന്‍ മിറും നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് റിട്ട. ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദിയുമാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."