കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് അനുവദിക്കില്ല
ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ഇന്‍വിജിലേറ്ററേയും പരീക്ഷയ്ക്ക് അനുവദിക്കില്ല. സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തണം.
പരീക്ഷാഹാളില്‍ കുറഞ്ഞത് ആറടി സാമൂഹിക അകലം പാലിക്കണം. പരീക്ഷാഹാളില്‍ മുഖാവരണമോ മാസ്‌കോ നിര്‍ബന്ധമാണ്. പരീക്ഷയ്ക്ക് മുന്‍പ് സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 40-60 സെക്കന്റ് കൈകഴുകല്‍ നിര്‍ബന്ധം. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കണം. പരീക്ഷയ്‌ക്കെത്തുന്നവര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.
ലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ പരീക്ഷാഹാളില്‍ കയറാന്‍ അനുവാദമുള്ളൂ. കണ്ടെയ്ന്‍മെന്റ് മേഖലയ്ക്കുള്ളില്‍ പരീക്ഷാസെന്ററുകള്‍ അനുവദിക്കില്ല. പരീക്ഷാ ഹാളിലോ പരിസരത്തോ തുപ്പാന്‍ പാടില്ല.
തിരക്ക് കുറയ്ക്കാനായി പരീക്ഷാ തിയതികളില്‍ ക്രമീകരണം കൊണ്ടുവരണം. സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ കാണുന്ന പരീക്ഷാര്‍ഥികളെ ഒറ്റയ്ക്ക് പരീക്ഷ എഴുതിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം.
പരീക്ഷാകേന്ദ്രങ്ങളിലെ പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ്, ശുചീകരണ സൗകര്യങ്ങള്‍ എന്നിവ ഉണ്ടാവണം. ഓണ്‍ലൈന്‍, കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷകളില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെ അണുനശീകരണം നടത്തണം.
പരീക്ഷയ്ക്ക് മുന്‍പും ശേഷവും പരീക്ഷാഹാളില്‍ അണുനശീകരണം നടത്തണം. പരീക്ഷാഹാളിലേക്ക് അനുവദിക്കുന്ന വസ്തുക്കള്‍ സംബന്ധിച്ച് മുന്‍കൂര്‍ വിവരം നല്‍കണം. പരീക്ഷാ ഹാളിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് സാനിറ്റൈസ് ചെയ്യണം. ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയമിക്കരുതെന്നും നാലു പേജുള്ള മാര്‍ഗരേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."