സിവില്‍ സര്‍വിസ് പരിശീലനത്തിന് മിഷന് കര്മയോഗിയെന്ന പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ സര്‍വിസ് പരിശീലനത്തിന് മിഷന് കര്മയോഗിയെന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. സിവില്‍ സര്‍വിസ് കര്‍മശേഷി വികസനപദ്ധതികള്‍ അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ മനുഷ്യവിഭവശേഷി സമിതി, പരിശീലന നിലവാരം ഏകീകരിക്കുന്നതിനും വിഭവങ്ങള്‍ പങ്കിടുന്നതിനും എല്ലാ കേന്ദ്ര പരിശീലന സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നതിനും കപ്പാസിറ്റി ബില്‍ഡിങ് കമ്മീഷന്, ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം നടത്തിപ്പിനായും ലോകോത്തര ഉള്ളടക്കങ്ങള്‍ ചേര്‍ക്കുന്നതിനും സ്വന്തമായ എസ്.പി.വി, കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏകോപന യൂനിറ്റ് എന്നീ നാല് സ്ഥാപന ചട്ടക്കൂടുകള്‍ ചേര്‍ന്നതാണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഭാവിയില്‍ ഇന്ത്യയിലെ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകവും ഭാവനാ ശേഷിയുള്ളവരും നൂതനാശയങ്ങള്‍ ഉള്ളവരും ആക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വരെ 510.86 കോടി രൂപ ചെലവഴിക്കും. കശ്മീരില്‍ നിലവിലുള്ള ഉര്‍ദുവിനും ഇംഗ്ലീഷിനും പുറമെ കശ്മീരി, ഹിന്ദി, ദോഗ്രി ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ലിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."