പ്രളയം ഭയന്ന് കുന്നിന്‍മുകളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് അവഗണന
പുതുക്കാട്: പുലിക്കണ്ണി പാലച്ചുവട് കാരികുളംകടവിലെ 125 കുടുംബങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു നാലുദിവസം കുന്നിന്‍മുകളില്‍ കഴിച്ചുകൂട്ടിയത്.
സകലതും നഷ്ടപ്പെട്ട് പുറംലോകവുമായി ബന്ധമില്ലാതെ സമീപത്തെ പാറക്കുന്നില്‍ അഭയം തേടിയതായിരുന്നു അവര്‍.
നാലു ദിവസം കഴിഞ്ഞ് താമസസ്ഥലങ്ങളില്‍ തിരിച്ചെത്തിയപ്പോഴും അധികൃതരുടെ അവഗണന തുടരുന്നുവെന്ന പരാതിയാണ് ഇവിടുത്തെ നാട്ടുകാര്‍ക്ക്. മഴയും നീരൊഴുക്കും ശക്തമാവുകയും വെള്ളം ഉയരുകയുമാണെന്ന് മനസിലാക്കിയതോടെ സമീപത്തെ കുന്നിന്‍പുറങ്ങളില്‍ അഭയം തേടുകയായിരുന്നു ഇവര്‍. നാട്ടുകാര്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്ന് പങ്കുകൊണ്ട് ഇവര്‍ ജീവന്‍ നിലനിര്‍ത്തി.
നാളിതുവരെ സമ്പാദിച്ചതും ഒരുക്കി വച്ചതും കുട്ടികളുടെ പാഠപുസ്തകങ്ങളുമുള്‍പ്പെടെയെല്ലാം പുഴയെടുത്തു. നിരവധി വീടുകള്‍ തകര്‍ന്നുവീണു. അനേകം വീടുകള്‍ വാസയോഗ്യമല്ലാതായി. കാര്‍ഷികവിഭവങ്ങള്‍ ഒലിച്ചുപോയി. കൃഷിയിടങ്ങളില്‍ സമ്പൂണ നാശം വിതച്ചു. മഴമാറി വെള്ളമിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ കുന്നിന്‍ പുറങ്ങള്‍ വിട്ടിറങ്ങിയത്.
എന്നാല്‍ മഴ ദുരിതം വിതച്ച വാസസ്ഥലങ്ങളില്‍ തിരിച്ചെത്തിയിട്ടും വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ പാലച്ചുവടിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലാ പഞ്ചായത്തംഗം ഇ.എ ഓമനയുടെ ഇടപെടലിനെ തുടര്‍ന്ന് എത്തിയ വില്ലേജ് ഉദ്യോഗസ്ഥര്‍ മൂന്നു വീടുകളില്‍ മാത്രം കയറി തിരിച്ചു പോയെന്നാണു നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തും വില്ലേജും പാലച്ചുവടിലേക്ക് സഹായങ്ങളയച്ചെന്നു പറയുന്നുണ്ടെങ്കിലും ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്റ്ററേറ്റിലെത്തി നാട്ടുകാര്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."