HOME
DETAILS

ഡല്‍ഹിയിലെ ഓഫിസ് നിര്‍മിക്കാനുള്ള 700 കോടി രൂപ ബി.ജെ.പിക്ക് എവിടുന്ന് കിട്ടിയെന്ന് കമല്‍നാഥ്

  
backup
April 27 2019 | 18:04 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. നരേന്ദ്രമോദിയുടെ വിമാനയാത്രകള്‍ക്കും 700 കോടി രൂപ ചെലവായ ഡല്‍ഹിയിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനം നിര്‍മിക്കാനും ആരാണ് പണം മുടക്കിയതെന്ന് കമല്‍നാഥ് ചോദിച്ചു.
തന്റെ വിമാനയാത്ര ചെലവുകള്‍ ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിന്റെ ഫണ്ട് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിനു മറുപടി പറയാന്‍ നരേന്ദ്രമോദി തയാറാവണം. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം നരേന്ദ്രമോദി തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു. തന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറുടെ വസതിയിലും ഓഫിസിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനു പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം.


പ്രതിപക്ഷ നേതാക്കളില്‍ ഭീതി സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആദായനികുതി ഉദ്യോസ്ഥരെ ഉപയോഗിച്ച് നരേന്ദ്രമോദി രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നത്. മധ്യപ്രദേശില്‍ നടന്ന വിവിധ റെയ്ഡുകളെല്ലാം താനുമായി ബന്ധമുള്ളവരുടെ കേന്ദ്രത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കമല്‍നാഥ് പറഞ്ഞു. അടുത്തിടെയുണ്ടായ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത പണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കാന്‍ കരുതിവച്ചിരുന്ന പണം ആയിരുന്നുവെന്ന് നരേന്ദ്രമോദി ആരോപിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി നിങ്ങളുടെ ചൗക്കീദാര്‍ ഡല്‍ഹിയില്‍ നിന്ന് പണം അയക്കുന്നു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി അയച്ച പണം പക്ഷേ തുഗ്ലക് റോഡിലുള്ളവര്‍ (രാഹുലിന്റെ ഓഫിസ്) മോഷ്ടിക്കുകയാണ്- എന്നായിരുന്നു മോദിയുടെ ആരോപണം. മോദിയുടെ ഇത്തരം ആരോപണങ്ങള്‍ക്കു കൂടി മറുപടി പറയുകയായിരുന്നു കമല്‍നാഥ്. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago