HOME
DETAILS

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് സഊദിയില്‍ ഇനി പരിസ്ഥിതി പൊലിസും

  
backup
August 29, 2018 | 9:54 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95

 

ജിദ്ദ: പ്രകൃതി വിഭവങ്ങളുടെ ക്രമം വിട്ട ചൂഷണത്തിനും പാരിസ്ഥിതിക സംരക്ഷണത്തിനുമായി ഒരു പ്രത്യേക പൊലിസ് സേനയ്ക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് സഊദി പരിസ്ഥിതി മന്ത്രാലയം. പ്രകൃതി വിഭവങ്ങളുടെ മേലുള്ള മനുഷ്യന്റെ കുറ്റകരമായ കൈയേറ്റങ്ങള്‍ക്ക് തടയിടാന്‍ ഉദ്യോഗസ്ഥ തലത്തിലെന്നതിലുപരി സായുധമായ പ്രത്യക്ഷ നടപടികളാണ് ഇതിലൂടെ ഉദ്യേശിക്കുന്നതു. സഊദി പരിസ്ഥിതി സംരക്ഷണ അതോറിട്ടിയയുടെ നിര്‍ദ്ധിഷ്ട നീക്കം സഫലമായാല്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സായുധ വിഭാഗമായിരിക്കും സഊദിയില്‍ നിലവില്‍ വരിക.
പ്രകൃതി വിഭവങ്ങളുടെ മേലുള്ള കൈയേറ്റങ്ങള്‍ക്കെതിരെ വിപുലമായ അധികാരങ്ങളോട് കൂടിയുള്ള 'പരിസ്ഥിതി പോലീസ്' ഏറെ വൈകാതെ തന്നെ പിറവി കൊല്ലുമെന്നാണ് നിലവിലെ സൂചനകള്‍. പരിസ്ഥിതി സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുന്നവരെ കയ്യോടെ പിടികൂടാന്‍ ഇതിനായുള്ള സവിശേഷ സേനാ വിഭാഗം ഉണ്ടാകുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി വകുപ്പിന്റെ പരിശോധകരെ സഹായിക്കാനും നിയമലംഘകരെ അറസ്റ്റ് ചെയ്യാനും ഇതുപകരിക്കും. നിയമ ലംഘകര്‍ക്കു തടവിന് പുറമെ അമ്പതു ലക്ഷം വരെ റിയാല്‍ പിഴയും ശിക്ഷയായി നിര്‍ദേശിക്കപ്പെടുന്നുണ്ട്.
ഫാക്ടറികള്‍, മറ്റു സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, കടല്‍ തീരങ്ങള്‍, വനമേഖലകള്‍, സംരക്ഷിത കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ സേനാ വിഭാഗത്തിന്റെ പരിധിയില്‍ പെടും. 2017 നവംബറില്‍ സഊദിയില്‍ 'രാജകീയ സംരക്ഷിത സമിതികള്‍' സംബന്ധിച്ച പ്രഖ്യാപനം വന്നതിനോടനുബന്ധിച്ചാണ് 'പരിസ്ഥിതി പോലീസ്' രൂപവത്കരണ പഠനം ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  4 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  4 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  4 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  4 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  4 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  4 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  4 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  4 days ago
No Image

മക്കയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം; അഞ്ച് പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  4 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  4 days ago