HOME
DETAILS

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു

  
backup
August 29 2018 | 11:08 AM

29-08-2018-keralam-kochi-international-airport

നെടുമ്പാശ്ശേരി: പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്ന് 33 വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുകയും 30 എണ്ണം ഇറക്കുകയും ചെയ്യും.

ഉച്ചയ്ക്ക് രണ്ടുമണിയോടെ അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ആദ്യം പറന്നുയര്‍ന്നതും ഈ വിമാനമാണ്.

റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 14ന് രാത്രിയോടെയാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. സമീപത്തുള്ള പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതാണ് വിനയായത്. ആദ്യ ഘട്ടത്തില്‍ 25 ഓളം മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കാര്യങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയെങ്കിലും പിന്നീട് പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ റണ്‍വേയും പാര്‍ക്കിങ് ബേയും നിറഞ്ഞൊഴുകി. ടെര്‍മിനലുകളിലെ ഓപ്പറേഷന്‍ ഏരിയകളില്‍ കൂടി വെള്ളം കയറിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടി വന്നത്.

പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യിലാണ് കൂടുതല്‍ വെള്ളം കയറിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago