കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയാറായി പെപ്‌സിക്കോ
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്കെതിരേ കേസുകൊടുത്തതിന് രാജ്യവ്യാപകമായി രോഷം ശക്തമായതോടെ അനുനയ നീക്കവുമായി ലെയ്‌സ് കമ്പനി ഉടമകളായ പെപ്്‌സികോ. കര്‍ഷകര്‍ക്കെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കാന്‍ തയാറാണെന്നും കര്‍ഷകരെ തങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമാക്കാമെന്നും പെപ്‌സികോ ഉപാധി മുന്നോട്ടു വച്ചു. ചിപ്‌സ് ഉണ്ടാക്കാനുപയോഗിക്കുന്ന പ്രത്യേക തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരേ 1.05 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോയുടെ ലെയ്‌സ് കമ്പനി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് രാജ്യത്ത് കമ്പനിയ്‌ക്കെതിരേ ബഹിഷ്‌ക്കരണാഹ്വാനം ശക്തമായി. തുടക്കത്തില്‍ വിളയും വിത്തുകളും മുഴുവനായി നശിപ്പിച്ചാല്‍ മാത്രം കേസ് പിന്‍വലിക്കാമെന്ന് ഉപാധിവച്ച കമ്പനി ബഹിഷ്‌ക്കരണാഹ്വാനത്തിന് പിന്നാലെ അനുനയത്തിന് തയാറാവുകയായിരുന്നു.
തങ്ങളുമായി സഹകരിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് വേണമെങ്കില്‍ അംഗമാകാമെന്നാണ് പെപ്‌സിക്ക പറയുന്നത്. കാര്‍ഷികോത്പാദനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് തങ്ങള്‍ക്കുള്ളത്. പദ്ധയില്‍ അംഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് തങ്ങളുമായി കരാറിലാകാം. മറ്റു തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ ഉദ്പാദിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ഇവ നല്ല വില നല്‍കി വാങ്ങുമെന്നും പെപ്‌സികോ കര്‍ഷകരോട് വ്യക്തമാക്കി. നിലവില്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നത് തങ്ങള്‍ പേറ്റന്റ് നേടിയ വിത്താണെന്നും അത് കമ്പനിയുടെ അനുമതിയില്ലാതെ കൃഷി ചെയ്യാനാവില്ലെന്നുമാണ് പെപ്്‌സികോയുടെ വാദം.
നിലവില്‍ നിരവധി കര്‍ഷകര്‍ തങ്ങളുടെ പദ്ധതിയുടെ ഭാഗമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. അവരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നതിനാല്‍ വേറെ വഴിയില്ലാത്തതിനാലാണ് തങ്ങള്‍ കോടതിയെ സമീപിച്ചത്. ഈ പ്രശ്‌നം കോടതിക്ക് പുറത്ത തീര്‍പ്പാക്കാന്‍ താല്‍പര്യമുണ്ടെന്നും പെപ്‌സികോ പ്രസ്താവനയില്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത കേസ് നിരുപാധികം പിന്‍വലിക്കുന്നത് വരെ ലെയ്‌സ് ഉള്‍പ്പടെയുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കഴിഞ്ഞ ദിവംസ ആള്‍ ഇന്ത്യാ കിസാന്‍ സഭ ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടിരുന്നു. വിള വകഭേദങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ കേസാണ് പെപ്‌സി കമ്പനി കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്നും കിസാന്‍ സഭ ആരോപിച്ചു. കേസ് പരിഗണിച്ച കോടതി പെപ്‌സിക്കോയുടെതായ അഞ്ചു തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യരുതെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."