HOME
DETAILS

മഹാമാരികളും ഭക്ഷണശീലങ്ങളും

  
backup
September 04 2020 | 01:09 AM

food

 


'എങ്ങനെ' എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രമാണ് ശാസ്ത്രം ആരായുന്നത്. 'എന്തുകൊണ്ട് ' എന്ന അന്വേഷണം അതിന്റെ കര്‍മവൃത്തിയല്ല. എന്തുകൊണ്ട് എന്നത് കുറച്ചുകൂടി പ്രാപഞ്ചികവും ധാര്‍മികവുമായ ആലോചനയാണ്. മനുഷ്യജീവിതത്തിന്റെ സ്വാഭാവിക താളങ്ങള്‍ക്ക് അപ്രതിരോധ്യമായ വിഘാതമേല്‍പ്പിച്ച കൊറോണ വൈറസ് എന്തുകൊണ്ട് എന്ന ആലോചനയില്‍ നിന്നുള്ള ഒളിച്ചോട്ടം ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകത്തു നിന്ന് തന്നെ ധാര്‍മിക വിശകലനങ്ങള്‍ വെളിച്ചം കണ്ട് തുടങ്ങിയിരിക്കുന്നു. കൊവിഡ് എങ്ങനെയുണ്ടായി എന്ന സംഭവമന്വേഷണത്തേക്കാള്‍ മനുഷ്യരാശിയുടെ ഭാവിഭദ്രതയ്ക്ക് വേണ്ടത് എന്തുകൊണ്ട് ഉണ്ടാവുന്നു എന്നത് തന്നെയാണെന്ന വസ്തുതയാണ് ഫലത്തില്‍ സാധൂകൃതമാവുന്നത്.


Scripps Research institute പുറത്തിറക്കുന്ന Journal Natural Medicine പ്രസിദ്ധീകരിച്ച ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍ നടത്തിയ പഠനമനുസരിച്ച്, പല്ലി (Lizard) വര്‍ഗത്തില്‍ പെട്ട ഈനാംപേച്ചിയില്‍ (P-angolin) നിന്നാണ് കൊറോണ വൈറസ് മനുഷ്യനെ ബാധിച്ചത്. വവ്വാലില്‍ (Bat) നിന്നാവാനുള്ള സാധ്യതയും തുല്യമായി പരിഗണിച്ചിട്ടുണ്ട്. ഈനാംപേച്ചിയടക്കമുള്ള എല്ലാതരം ജീവികളും സുലഭമായ മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ ഉറവിടമെന്ന് കരുതുന്ന വുഹാനിലേത്. വമ്പന്‍ ഡിമാന്റുള്ള ഇറച്ചി ഈനാംപേച്ചി തന്നെയാണ്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഗോള അടുക്കള എന്ന ഗ്ലോബല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ച അമേരിക്കന്‍, യൂറോപ്യന്‍ മേല്‍ക്കോയ്മക്കെതിരേ ചൈന നടത്തുന്ന ബദല്‍ ശ്രമങ്ങളുടെ പ്രധാന ഇനമാണ് രുചിവ്യവസായം. ചൈനീസ് ഫുഡുകള്‍ മൂന്നാം ലോകം കീഴടക്കിയത് മാംസനിബദ്ധമായ മാര്‍ഗങ്ങളിലൂടെയായിരുന്നു.


ഭൂമിയിലുള്ളതൊക്കെ ഭൂമിയുടെ അവകാശികളാണ്. പക്ഷേ, സമ്പര്‍ക്ക പാരസ്പര്യങ്ങളില്‍ ഹിതകരവും അഹിതകരവും എന്നിങ്ങനെ രണ്ടുണ്ട് കാര്യങ്ങള്‍. കേന്ദ്രകഥാപാത്രങ്ങളായ മനുഷ്യര്‍ക്ക് എല്ലാം കായികമായി പ്രാപ്യമാക്കാനുള്ള വിരുതുണ്ട്, പക്ഷേ ചിലതിനോട് അകലം പാലിക്കേണ്ടത് അവന്റെ നിലനില്‍പ്പിനാവശ്യമാണ്. മനുഷ്യനെ ലളിതമായി ഒന്ന് പരിചയപ്പെടാം, മനുഷ്യന്‍ മിശ്രഭുക്കാണ്. നിര്‍മ്മലമായ ഓര്‍ഗാനിക് ഘടനയുള്ള അവന്റെ ജൈവികതാളത്തിന് പരിമിതികളുണ്ട്. ഏകദേശം 6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യശരീരം. കാര്‍ബണ്‍, ഒപ്പം ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, കാല്‍സ്യം, സള്‍ഫര്‍ എന്നിങ്ങനെ ലിഥിയം മുതല്‍ ബ്രോമിന്‍ വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരമാണത്. നിവര്‍ന്നുനില്‍ക്കാനുള്ള കഴിവും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദര്‍ശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേന്‍മകള്‍ തന്നെ. ഇതില്‍ പലതും ഇത് പോലെയോ ഇതിലേറെയോ ഇതര ജീവികള്‍ക്കുമുണ്ട്. എന്നാല്‍, ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയില്‍ അവന് കീഴ്‌പ്പെടുത്താനാവുന്നതിന്റെ ഏകകാരണവും. ഈ ശക്തി മനുഷ്യന് നല്‍കപ്പെട്ടതാണ്. സ്വയം പാകപ്പെട്ടതോ ആര്‍ജ്ജിച്ചെടുത്തതോ അല്ല. പലതും അവന് വികസിപ്പിക്കാനാവുമെങ്കിലും അടിസ്ഥാന സിദ്ധി സ്രഷ്ടാവ് നല്‍കിയതാണ്.
പ്രപഞ്ചത്തിന്റെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല. ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ പാരിസ്ഥിതിക വ്യവസ്ഥ. അഞ്ചിന് ശേഷം 30 പൂജ്യങ്ങള്‍ ഇട്ടാലുള്ള അഗണ്യ സംഖ്യ ബാക്ടീരിയകള്‍ ലോകത്തുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വൈറസുകളുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് അവ ആവശ്യമാണ്. മനുഷ്യന്‍ അവക്രമം വരുത്തിയാല്‍ വൈറസുകള്‍ പ്രതിക്രമം വരുത്തും. അത് സഹിക്കാന്‍ മനുഷ്യന്റെ ശാസ്ത്രം മതിയാവാതെ വരും. പ്രകൃതിയേയും ഇതര ജന്തുജാലങ്ങളെയും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ താന്തോന്നിത്തം തന്നെയാവാം വില്ലന്‍.


മനുഷ്യ ശരീരത്തില്‍ തന്നെയുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് അവന്റെ ആരോഗ്യം കാക്കുന്നത്. ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ അവ വലിയ പങ്കുവഹിക്കുന്നുണ്ട്. ദഹനവ്യവസ്ഥയില്‍ ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നതിനും അതുവഴി ശരീരത്തിനാവശ്യമായ ജീവകങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനും ചില ബാക്ടീരിയകള്‍ക്ക് കഴിയുന്നു. ഇത്തരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന അപര വൈറസുകള്‍ പ്രവേശിക്കാതിരിക്കാന്‍ തന്നെയാണ് പ്രാപഞ്ചിക മതമായ ഇസ്‌ലാം അന്നം തിന്നുന്നതിലും നിയമം സ്ഥാപിച്ചത്. ഇസ്‌ലാം അതിന്റെ ജന്തുജാല സമീപന വിഷയങ്ങളില്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. ഭക്ഷ്യവും വര്‍ജ്യവുമായ മാംസങ്ങള്‍, ശവങ്ങള്‍ എന്നിവ കൃത്യമായി ഇസ്‌ലാം വിവരിച്ചിരിക്കുന്നു. അതിലുപരി വന്യവും ഗാര്‍ഹികവുമായ ജന്തുജാലങ്ങളെ സംബന്ധിച്ചും മാര്‍ഗരേഖയുണ്ട്. മഹാമാരികള്‍ക്ക് കാരണമായ ജീവികളെ നോക്കിയാല്‍, ഇസ്‌ലാം ഭക്ഷിക്കാനോ ഇണക്കാനോ പറ്റില്ല എന്ന് പറഞ്ഞ ജീവികളാണ് എന്ന് കാണാം. മനുഷ്യന്റെ ജൈവികഘടനക്ക് വഴങ്ങാത്ത മാംസങ്ങളാണ് ഇസ്‌ലാം നിരോധിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ കച്ചവട സാധ്യതകള്‍ക്ക് വേണ്ടി പരുക്കേല്‍പ്പിച്ചത് വഴിയാണ് ശരീരം പ്രധാനമായും രോഗങ്ങളുടെ ഉത്സവപ്പറമ്പായി മാറിയത് എന്നത് കൂടെ ചേര്‍ത്തുവായിക്കണം.


ലോക ചരിത്രത്തെ നിശ്ചലമാക്കിയ മഹാമാരികള്‍ ഒട്ടുമിക്കതും കുരങ്ങ്, എലി, കൊതുക്, പന്നി, ഈനാംപേച്ചി, ചെള്ള്, വവ്വാല്‍ തുടങ്ങിയ മുഖേനെയായിരുന്നു. മനുഷ്യന്‍ പ്രകൃതിക്ക് മുമ്പില്‍ കൈമലര്‍ത്തിയ 20 മഹാമാരികളും അവയുടെ ഗ്രഹിത കാരണങ്ങളും പ്രതിപാദിക്കുന്ന വിശകലനങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. അതായത്, ജന്തു ഭോജന, ഭോഗ, സമ്പര്‍ക്കങ്ങളുടെ ഉദാരീകരണം മനുഷ്യന് നഷ്ടങ്ങളാണ് സമ്മാനിച്ചതെന്ന് കാണാം. ഇവ്വിഷയത്തിലെ ഇസ്‌ലാം കൂടി പറയേണ്ടതുണ്ട്. മനുഷ്യര്‍ തിന്നേണ്ടത് വിശിഷ്ട വസ്തുക്കളാവണമെന്ന് അധ്യായം: ബഖറ 168 പ്രസ്താവിക്കുന്നു. അനുഭവവും പൊതുബോധവും ശാസ്ത്രവും നിരാക്ഷേപം നല്ലതാണെന്ന് പറഞ്ഞവയാണ് ആ 'നല്ലത് '. പ്രവാചക തിരുമേനി (സ്വ) തിന്നാന്‍ കൊള്ളുന്നത് സമ്മതിച്ചു, ചീത്ത നിശിദ്ധമാക്കി എന്ന് അധ്യായം അഅ്‌റാഫ് 157 വിവരിക്കുന്നു. അതായത്, പദാര്‍ഥം ഉപദ്രവത്തെക്കാള്‍ ഉപകാരം ചെയ്യണം, മ്ലേഛമോ മ്ലേഛജന്യമോ ആവരുത്, ഈ ആധാരമാണ് അടിസ്ഥാനം. വേട്ടമൃഗങ്ങളും വേട്ടപ്പക്ഷികളും ഹിംസ്ര ജന്തുക്കളും മാലിന്യജന്യജീവികളുമെല്ലാം നിശിദ്ധമായത് അതിനാലാണ്.
ഇസ്‌ലാം വിസമ്മതിച്ച പദാര്‍ഥങ്ങള്‍ തിന്നാല്‍ രോഗം പിടിച്ചിരിക്കും എന്നോ ഇസ്‌ലാം തിന്നോളൂ എന്ന് സമ്മതിച്ചവ തിന്നാല്‍ രോഗം പിടിക്കില്ല എന്നോ ഉള്ള വിഡ്ഢിത്വം പറയുകയല്ല ഇവിടെ. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ നിശ്ചയവും ഇംഗിതവുമാണ് ഏതു കാര്യം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും ആധാരം. ജീവിതത്തില്‍ 'ഹലാല്‍ ഭക്ഷണങ്ങള്‍' മാത്രം ഭുജിക്കുന്ന വ്യക്തിക്ക് ഡയബെറ്റിസ് പ്രശ്‌നങ്ങള്‍ മുതല്‍ കൊറോണ വരെ ബാധിച്ചത്, ബാധിക്കുന്നത് ലോകം കാണുന്നു. ഭൗതിക ലോകത്ത് അഭൗതികമായ അതിവാദങ്ങള്‍ ആര്‍ക്കുമില്ല. പിന്നെ പ്രത്യേകിച്ച് മുകളില്‍ പറഞ്ഞത് ഇതാണ് - ഇസ്‌ലാം നിശിദ്ധമാക്കിയ ഈനാംപേച്ചിയില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്ന ചര്‍ച്ചകളും ചൈനയുടെ സ്വയംസമ്മതവും ഉയര്‍ത്തിയ ചര്‍ച്ചകളില്‍ ഇസ്‌ലാം അനുവദിച്ച മാംസങ്ങള്‍ ഒരിടത്തും മഹാമാരികളോ സാമൂഹിക രോഗങ്ങളോ ഉണ്ടാക്കിയിട്ടില്ല. ലോകചരിത്രത്തില്‍ ജീവികള്‍ പടര്‍ത്തിയ മഹാമാരികളില്‍ ഇസ്‌ലാമിന്റെ ജന്തുസമ്പര്‍ക്ക മാര്‍ഗരേഖയനുസരിച്ചുള്ള ഇണക്കജന്തുക്കള്‍ വരുന്നില്ല എന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ എമ്പാടുമുണ്ട് വായനക്ക് ലഭിക്കാന്‍.


ഇസ്‌ലാം വിമര്‍ശകര്‍ വിഷയത്തിന്റെ പ്രസ്താവ്യ മര്‍മ്മമറിയാതെയാണ്, സഊദിയില്‍ മെര്‍സ് വ്യാപിപ്പിച്ചത് ഹലാല്‍ മാംസമായ ഒട്ടകമല്ലേ, പക്ഷിപ്പനികള്‍ ചിലത് കോഴിയില്‍നിന്നു വരുന്നില്ലേ എന്നൊക്കെ ചോദിച്ച് കാര്യം കളിയാക്കി മാറ്റുന്നത്. രോഗബാധിതമായ ഹലാല്‍ ജീവികളില്‍ നിന്ന് വൈറസ് ബാധയുണ്ടാവുന്നത് രോഗബാധയില്ലാത്ത ഈനാംപേച്ചി മുതലായവ ആരോഗ്യത്തോടെ തന്നെ വൈറസ് സാംക്രമണം നടത്തുന്നതിന് തുല്യമല്ല. ആട്, മാട്, ഒട്ടകങ്ങള്‍ രോഗബാധിതമായാല്‍ അറുത്ത് തിന്നാനോ തീറ്റിക്കാനോ പാടില്ല എന്നാണ് 'മസ്അല'. അസുഖം ബാധിച്ച ആടുമാടുകള്‍ മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അങ്ങനെത്തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  38 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago