പ്രളയം വിഴുങ്ങിയത് 57,024.31 ഹെക്ടര്‍ കൃഷി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം വിഴുങ്ങിയത് 57,024.31 ഹെക്ടര്‍ കൃഷി. കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ 1,361 കോടി 73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കമണക്കാക്കുന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം.
370.24 കോടി രൂപയുടെ കൃഷി നശിച്ചു. മലപ്പുറത്ത് 202.563 കോടി രൂപയുടെ നഷ്ടവും ഇടുക്കിയില്‍ 144.903 കോടി രൂപയുടെ നഷ്ടവുമുണ്ടായി. താരതമ്യേന മഴക്കെടുതി കുറഞ്ഞ കാസര്‍കോടാണ് ഏറ്റവും കുറവ് നഷ്ടം. 10.17 കോടി രൂപയുടെ കൃഷി നാശമാണ് ഇവിടെയുണ്ടായത്.
തിരുവനന്തപുരം ജില്ലയില്‍ 74.5 കോടി രൂപയുടെയും കൊല്ലം ജില്ലയില്‍ 23.41 കോടി രൂപയുടെയും പത്തനംതിട്ടയില്‍ 134.191 കോടി രൂപയുടെയും കോട്ടയം ജില്ലയില്‍ 122.0913 കോടി രൂപയുടെയും എറണാകുളത്ത് 37.278 കോടി രൂപയുടെയും തൃശൂരില്‍ 44.705 കോടിയുടെയും പാലക്കാട് 111.668 കോടിയുടെയും കോഴിക്കോട് 15.508 കോടിയുടെയും വയനാട് 33.144 കോടിയുടെയും കണ്ണൂര്‍ 33.510 കോടി രൂപയുടെയും നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വാഴകൃഷിയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. 586.423 കോടിയുടെ വാഴകൃഷി നശിച്ചതായാണ് കണക്ക്.
391.82 കോടി രൂപയുടെ നെല്‍കൃഷിയും നശിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിയില്‍ 104.016 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. തെങ്ങ്- 38.411 കോടി രൂപയുടെയും കമുക്- 8.975 കോടി രൂപയുടെയും കുരുമുളക്- 80.651 കോടി രൂപയുടെയും കപ്പ- 10.468 കോടി രൂപയുടെയും കൃഷി നശിച്ചു. തോട്ടം മേഖലയിലും കനത്ത നാശനഷ്ടമാണ് പ്രളയം വരുത്തിവച്ചത്. ഏകദേശം 800 കോടി രൂപയുടെ നഷ്ടമുണ്ടായി.
ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് മൂന്നാര്‍ തേയില തോട്ടങ്ങളിലാണ്. ഉരുള്‍പൊട്ടലിലും മറ്റുമായി ഹെക്ടര്‍ കണക്കിന് നാശനഷ്ടമാണ് ഉണ്ടായത്. നെല്ലിയാമ്പതി, വയനാട് മേഖലകളിലും വന്‍ നഷ്ടമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."