HOME
DETAILS
MAL
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍
backup
August 29 2018 | 18:08 PM
ചെന്നൈ: അന്തരിച്ച ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
2012ല്‍ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് അല്‍ഷിമേഴ്സ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മാതാവാണ് ദയാലു അമ്മാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."