നിഫ്റ്റി 50 ഇ.ടി.എഫില്‍ മാനേജ് ചെയ്യുന്ന ആസ്തി 10,000 കോടി രൂപ കവിഞ്ഞു
കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 സൂചികയുടെ ഇ.ടി.എഫില്‍ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 10,000 കോടി രൂപ കവിഞ്ഞു. നിഫ്റ്റി 50 സൂചിക അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇ.ടി.എഫ് 2001 ഡിസംബറിലാണ് ആരംഭിച്ചത്. ഇപ്പോള്‍ നിഫ്റ്റി 50 സൂചികയുടെ അടിസ്ഥാനത്തില്‍ 13 ഇടിഫുകള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇ.ടി.എഫ് മേഖലയില്‍ ഇന്ത്യ ലോകത്തോടൊപ്പം എത്തിയിരിക്കുകയാണ്. ആഗോള ഇ.ടി.എഫ് വ്യവസായത്തിന്റെ വലുപ്പം 3.2 ലക്ഷം കോടി ഡോളറാണ്.
ഇന്ത്യയില്‍ ഇ.ടി.എഫിനെക്കുറിച്ചു അവബോധം വളര്‍ത്താന്‍ നിരവധി പ്രചാരണ പരിപാടികള്‍ എന്‍.എസ്.ഇ നടത്തിയിട്ടുണ്ടെന്ന്്് എന്‍.എസ്.ഇ മാനേജിങ് ഡയറക്ടരും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്ണന് പറഞ്ഞു. രാജ്യത്തെ 45 ഇക്വിറ്റി ഇ.ടി.എഫുകളില്‍ മുപ്പത്തിയെഞ്ചും നിഫ്റ്റി സൂചികകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. വിപണി റെഗുലേറ്റര്‍ സെബിയുമായി ചേര്‍ന്നാണ് ഈ പരിപാടികളില്‍ നല്ലൊരു പങ്ക് സംഘടിപ്പിച്ചിട്ടുള്ളത്. നിഫ്റ്റി സൂചിക അടിസ്ഥാനമാക്കിയുള്ള ഇ.ടി.എഫ് ഉല്പന്നങ്ങള് 16 രാജ്യങ്ങളിലായി 19 എക്സ്ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. തായ്വാന് സ്റ്റോക് എക്സ്ചേഞ്ചിലാണ് ഏറ്റവുമൊടുവില്‍ നിഫ്റ്റി ഇ.ടി.എഫ് വ്യാപാരം ചെയ്യപ്പെട്ട് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."